കുമരകം ∙ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് കുമരകം കളർഫുൾ ആകുന്നു. നാട്ടുകാരും വിവിധ സംഘടനകളും ആവശ്യപ്പെട്ടിട്ടും നടക്കാത്ത കാര്യങ്ങളിപ്പോൾ അതിവേഗം നടപ്പാകുന്നു.
പെട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കുന്നു. റോഡ് വശത്തെ കാടുകൾ വെട്ടി തെളിച്ചു വൃത്തിയാക്കുന്നു.
വൈദ്യുതി വിതരണത്തിൽ തടസ്സപ്പെടാതിരിക്കാൻ ലൈനിലേക്ക് കിടക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്നു. കുമരകം റോഡിലെ പാലങ്ങൾ നിറം പൂശി ഭംഗിയാക്കുന്നു.
ഞായർ അവധി ദിവസമായിട്ടു പോലും പൊതുമരാമത്ത് വകുപ്പിന്റെ ജോലികൾ നടന്നു. വൃത്തിയുള്ള റോഡ് വശങ്ങളും പാലങ്ങളുടെ കൈവരികളിലെ നിറവും യാത്രക്കാരുടെ മനം കുളിർപ്പിക്കുന്നു.
രാഷ്ട്രപതി താമസിക്കുന്ന താജ് ഹോട്ടലിനു മുന്നിലെ റോഡ് വശത്ത് സുരക്ഷാ വേലി തീർത്തു.
ഹോട്ടലും പരിസരവും വരും ദിവസങ്ങളിൽ പൊലീസ് നിരീക്ഷണത്തിലാകും. 23ന് വൈകിട്ടാണ് രാഷ്ട്രപതി കുമരകത്ത് എത്തുന്നത്.
24ന് രാവിലെ തിരികെ പോകും. 2 ദിവസം കൊണ്ടു ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണു സർക്കാർ വകുപ്പുകൾ. പൊലീസ് നിർദേശിച്ചിരിക്കുന്ന റോഡ് വശങ്ങളിൽ ഇനി സുരക്ഷ വേലികൾ തീർക്കും.
റോഡ് വശത്തെ ഓട്ടോ – ടാക്സി സ്റ്റാൻഡുകൾ രാഷ്ട്രപതി കടന്നു പോകുന്ന സമയങ്ങളിൽ പ്രവർത്തിക്കരുതെന്ന് പൊലീസ് നിർദേശം നൽകി. വൈകിട്ട് 3 മുതൽ കായലിനോടു ചേർന്നുള്ള മുറിയിലാകും രാഷ്ട്രപതി താമസിക്കുക.
അതിനാൽ താജ് ഹോട്ടലിന്റെ കായൽ ഭാഗത്ത് സുരക്ഷ ഒരുക്കും. രാഷ്ട്രപതിയുടെ സുരക്ഷയുടെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരും സർക്കാരിന്റെ മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരും കുമരകത്തേക്ക് വന്നു തുടങ്ങും.
സുരക്ഷാ ചുമതല 5 എസ്പിമാർക്ക്
കുമരകം ∙ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കുമരകം സന്ദർശനത്തിന്റെ സുരക്ഷാ ചുമതല 5 എസ്പിമാരുടെ നേതൃത്വത്തിൽ.
സന്ദർശനവുമായി ബന്ധപ്പെട്ട് പൊലീസ് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തുക. താജ് ഹോട്ടലിൽ രാഷ്ട്രപതി ഉള്ള 2 ദിവസത്തേക്ക് പൂർണ സുരക്ഷയും പ്രവേശന നിരോധന മേഖലയാക്കും.
വിദേശികളുടെ വിവരങ്ങൾ ശേഖരിക്കും
സഞ്ചാര നിയന്ത്രണ സമയം
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

