ആലപ്പുഴ ∙ വേലിക്കകത്ത് വീടിന്റെ ചുറ്റുമതിൽ ഇനി ഒരു കാലഘട്ടത്തിന്റെ ചരിത്രം സംസാരിക്കും. വി.എസ്.അച്യുതാനന്ദന്റെ ജന്മവാർഷികത്തോടനുബന്ധിച്ചു പുരോഗമന കലാസാഹിത്യ സംഘവുമായി ചേർന്നു ലളിതകലാ അക്കാദമി വേലിക്കകത്ത് വീടിന്റെ ചുറ്റുമതിലിൽ വിഎസിന്റെ ജീവിതം ചിത്രങ്ങളായി ഒരുക്കി.
5 കലാകാരൻമാർ ചേർന്ന് 5 ദിവസം കൊണ്ടാണ് അക്രിലിക്കിൽ വിഎസിന്റെ ജീവിതത്തിലെ 10 ചരിത്രസംഭവങ്ങൾ വരച്ചത്. വരയ്ക്കാനുള്ള ചിത്രങ്ങൾ തിരഞ്ഞെടുത്തത് മകൻ വി.എ.അരുൺകുമാർ ആണ്.
വിഎസിന്റെ ജീവിതത്തിലെ രണ്ടു കാലഘട്ടങ്ങളെ ഓർമിപ്പിക്കുന്നവയാണ് ചിത്രങ്ങൾ. അതുകൊണ്ടുതന്നെ ചില ചിത്രങ്ങൾ ബ്ലാക് ആൻഡ് വൈറ്റിലാണ്.
വിഎസ് ആദ്യമായി മുഖ്യമന്ത്രിയായ ശേഷം ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നതും, പ്രതിപക്ഷ നേതാവായിരുന്നപ്പോൾ മതികെട്ടാൻമല സന്ദർശിക്കുന്നതും, കുട്ടൻകുളം സമരനായിക പി.സി.കുറുമ്പയുമായി സംസാരിക്കുന്നതും, എകെജിയുമൊത്തുള്ള മാർച്ചും, ഇഎംഎസും ഇ.കെ. നായനാരുമൊത്തുള്ള മാർച്ചും, പുന്നപ്ര വയലാർ രക്തസാക്ഷി ദിനത്തിൽ അവസാനമായി പങ്കെടുത്തതും, വിഎസിന്റെ ആവേശപ്രസംഗങ്ങളുമാണ് ചിത്രങ്ങളായത്.
വിഎസിന്റെ 102–ാം ജന്മവാർഷികം ഇന്ന്
അമ്പലപ്പുഴ ∙ പുന്നപ്ര വയലാർ സമരത്തിന്റെ വാർഷിക വാരാചരണത്തിനു പുന്നപ്ര സമരഭൂമിയിൽ കൊടി ഉയരുമ്പോൾ ഇന്ന് സമരനായകൻ വി.എസ്.അച്യുതാനന്ദന്റെ 102ാം ജന്മവാർഷികം കൂടിയാണ്.
വിഎസ് ഓർമയായ ശേഷമുള്ള ആദ്യ ജന്മദിനം. 2019ലെ പുന്നപ്ര വയലാർ വാർഷികത്തിനാണു വിഎസ് അവസാനമായി സമരഭൂമിയിലെ ബലികുടീരത്തിൽ പുഷ്പാർച്ചനയ്ക്ക് എത്തിയത്.
പിന്നീട് അനാരോഗ്യംമൂലം എത്താനായില്ല.
ഇന്നു ജന്മവാർഷികവുമായി ബന്ധപ്പെട്ട് ചടങ്ങുകളൊന്നും ഇല്ലെങ്കിലും ഭാര്യ വസുമതിയും മകൻ വി.എ.അരുൺകുമാറും കുടുംബവും ഇന്നലെത്തന്നെ പറവൂർ വേലിക്കകത്ത് വീട്ടിൽ എത്തി. ഇന്ന് 10ന് കുടുംബം വലിയ ചുടുകാട്ടിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

