പന്തളം ∙ ശബരിമല കർമസമിതി നടത്തിയ ശബരിമല സംരക്ഷണസംഗമദിവസത്തെ ക്രമീകരണങ്ങളിൽ പഴികേട്ട പൊലീസിന് കെപിസിസി നടത്തിയ വിശ്വാസസംരക്ഷണ സംഗമത്തിലും പാളിച്ചയുണ്ടായതായി വിമർശനം.
കാരയ്ക്കാട് നിന്നു തുടങ്ങിയ പദയാത്ര പന്തളം വലിയപാലത്തിലെത്തിയപ്പോഴേക്കും എംസി റോഡിലെ ഗതാഗതം ഏറക്കുറെ മുടങ്ങി. ഒന്നര മണിക്കൂറോളം ഗതാഗതതടസ്സവുമുണ്ടായി.
ഉച്ചകഴിഞ്ഞു 3 മുതൽ ഗതാഗതനിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്.
അടൂർ ഭാഗത്തുനിന്നു ചെങ്ങന്നൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കുരമ്പാല ജംക്ഷനിൽനിന്നു കീരുകുഴി, തുമ്പമൺ, അമ്പലക്കടവ് വഴി കുളനടയിലെത്തണമെന്നും ചെങ്ങന്നൂർ ഭാഗത്തുനിന്നു അടൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കുളനട ജംക്ഷനിൽനിന്നു തിരിഞ്ഞ് അമ്പലക്കടവ്, ആനന്ദപ്പള്ളി വഴി അടൂരിലേക്ക് പോകണമെന്നുമായിരുന്നു നിർദേശം.
ഇത് പൂർണമായി നടപ്പാക്കാനായില്ല.
ഗതാഗത നിയന്ത്രണത്തിനു തലേദിവസം തന്നെ രൂപം കൊടുത്തിരുന്നെങ്കിലും എത്രപേർ പങ്കെടുക്കുമെന്ന അവ്യക്തത തന്നെയാണ് പൊലീസിനെ വെട്ടിലാക്കിയത്. പദയാത്ര തുടങ്ങിയപ്പോൾ കാരയ്ക്കാടോ, പ്രധാന പോയിന്റുകളിലോ ആൾ ബാഹുല്യം കാണപ്പെട്ടില്ല.
എന്നാൽ, മാന്തുക ഭാഗത്തെത്തുമ്പോൾ ആയിരത്തോളം പേർ കൂടി. കുളനട
ടിബി ജംക്ഷനിൽനിന്നു പിന്നെയും ആളുകൂടി.
മണികണ്ഠനാൽത്തറയിലായിരുന്നു പ്രധാന സ്വീകരണം. ഇവിടെ വൻജനക്കൂട്ടം കാത്തുനിന്നു.
പദയാത്ര ഇവിടം പിന്നിടുമ്പോൾ മറുവശത്തെ ഗതാഗതം മുടങ്ങി. ഇതിനിടെ കോട്ടയം ഭാഗത്തേക്ക് പോയ 2 ആംബുലൻസുകൾ, പ്രവർത്തകർ കൂടി ഇടപെട്ട് ശ്രമകരമായാണ് കടത്തിവിട്ടത്.
ഗതാഗത ക്രമീകരണം പൂർണമായി നടപ്പാക്കാൻ കഴിയാത്തതാണ് പ്രശ്നമായതെന്നാണ് കോൺഗ്രസിന്റെ വിമർശനം. കഴിഞ്ഞ 22ന് ശബരിമല കർമസമിതി നടത്തിയ ശബരിമല സംരക്ഷണസംഗമത്തിൽ പൊലീസിനുണ്ടായ വീഴ്ചയിൽ ഉന്നതതല അന്വേഷണത്തിനു നിർദേശമുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

