ധാതുലവണ മിശ്രിതം, വിരമരുന്ന് വിതരണം
തൃക്കരിപ്പൂർ ∙ പഞ്ചായത്ത് 2025-26വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര കർഷകരുടെ കറവപ്പശുക്കൾക്ക് ആരോഗ്യം, വർധിച്ച പാലുൽപാദന ക്ഷമത എന്നിവ ഉറപ്പുവരുത്തുവാനായി ധാതുലവണ മിശ്രിതം, വിരമരുന്ന് എന്നിവ വിതരണം ചെയ്തു തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം തൃക്കരിപ്പൂർ മൃഗാശുപത്രിയിൽ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ നിർവഹിച്ചു.അപേക്ഷ നൽകിയ 80 കർഷകർക്ക് 7 കിലോ ധാതുലവണ മിശ്രിതം, വിരമരുന്ന് എന്നിവയാണ് നൽകുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി, സീനിയർ വെറ്ററിനറി സർജൻ ഡോ.കെ.ശ്രീവിദ്യ നമ്പ്യാർ, ജൂനിയർ റസിഡന്റ് ഡോക്ടർ ബി.സ്നേഹ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ കെ.എ.അതുല്യ, സുലോചന, ശോഭന എന്നിവർ പ്രസംഗിച്ചു.
ദീപാവലി:ക്ഷേത്രങ്ങളിൽ വിവിധ ചടങ്ങുകൾ നടക്കും
വെള്ളരിക്കുണ്ട്∙ ദീപാവലി പ്രമാണിച്ച് ഇന്ന് ക്ഷേത്രങ്ങളിൽ വിവിധ ചടങ്ങുകൾ നടക്കും.
രാവിലെ ഗണപതിഹോമം, വിശേഷാൽ പൂജകൾ,പുരാണ പാരായണം, വൈകിട്ട് സമൂഹ നാമജപം, ദീപക്കാഴ്ച, ദീപാരാധന എന്നിവയാണ് പ്രധാന പരിപാടികൾ. പറമ്പ ശ്രീപുരം ശ്രീകൃഷ്ണ ക്ഷേത്രം, അടുക്കളക്കുന്ന് ഭഗവതീക്ഷേത്രം, പരപ്പ തളീക്ഷേത്രം, ബളാൽ ഭഗവതീക്ഷേത്രം, മാണിയൂർ മഹാദേവക്ഷേത്രം, മൗവ്വേനി അട്ടപ്പഭജനമഠം എന്നിവിടങ്ങളിൽ ദീപാവലി ആഘോഷം നടക്കും … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

