പുതിയിടം കപ്പേളയിൽ തിരുനാൾ ഇന്നു തുടങ്ങും:
മാനന്തവാടി ∙ പയ്യമ്പള്ളി സെന്റ് കാതറിൻസ് ഫൊറോന ദേവാലയത്തിന് കീഴിലുള്ള പുതിയിടം കപ്പേളയിൽ വിശുദ്ധ യൂദാ ശ്ലീഹയുടെ തിരുനാൾ ഇന്നു തുടങ്ങും. 28ന് സമാപിക്കും.
ഇന്നു വൈകിട്ട് 4.15 ന് പയ്യമ്പള്ളി ഫൊറോന വികാരി ഫാ.സെബാസ്റ്റ്യൻ ഏലംകുന്നേൽ കൊടിയേറ്റ് നിർവഹിക്കും.
തിരുനാൾ ദിവസങ്ങളിൽ വൈകിട്ട് 4.20ന് ജപമാല, കുർബാന, സന്ദേശം, നൊവേന എന്നിവ ഉണ്ടായിരിക്കും. 27ന് ഫാ.ബാബു മൂത്തേടത്ത് കുർബാന, തിരുനാൾ സന്ദേശം നൽകും.
തുടർന്ന് കൊയിലേരി ടൗണിലേക്ക് തിരുനാൾ പ്രദക്ഷിണം, മേളക്കാഴ്ച എന്നിവ നടക്കും. പ്രധാന തിരുനാൾ ദിനമായ 28ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ.ജൂഡ് വട്ടക്കുന്നേൽ കാർമികത്വം വഹിക്കും.
സന്ദേശം, നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം, ആശീർവാദം, നേർച്ച ഭക്ഷണം എന്നിവയും ഉണ്ടായിരിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

