ന്യൂഡൽഹി ∙ വായ്പത്തട്ടിപ്പു കേസിൽ വിചാരണയ്ക്കായി വജ്രവ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയ്ക്കു കൈമാറാൻ ബൽജിയം കോടതിയുടെ അനുമതി. 2018ലും 2021ലും മുംബൈ കോടതി പുറപ്പെടുവിച്ച വാറന്റുകളുടെ അടിസ്ഥാനത്തിൽ ചോക്സിയെ അറസ്റ്റ് ചെയ്യണമെന്ന് ഇന്ത്യ അഭ്യർഥിച്ചിരുന്നു.
ഈ നടപടിയും ആന്റ്വെർപ്പിലെ കോടതി ശരിവച്ചു. അപ്പീൽ നൽകാൻ ചോക്സിക്ക് അവസരമുണ്ട്.
ചോക്സിയെ കൈമാറിയാൽ മുംബൈയിലെ ആർതർ റോഡ് ജയിലിൽ പാർപ്പിക്കുമെന്ന് ബൽജിയം അധികൃതർക്ക് ഇന്ത്യ ഉറപ്പു നൽകി. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു 13,000 കോടി രൂപയുടെ വായ്പത്തട്ടിപ്പ് നടത്തിയാണ് ചോക്സി 2018ൽ ഇന്ത്യയിൽനിന്നു മുങ്ങിയത്.
കരീബിയൻ രാജ്യമായ ആന്റിഗ്വയിലായിരുന്ന ചോസ്കി, കാൻസർ ചികിത്സയ്ക്കായാണ് 2023ൽ ബൽജിയത്തിൽ എത്തിയത്. ഇക്കൊല്ലം ഏപ്രിലിലാണ് ബൽജിയം പൊലീസ് ചോക്സിയെ അറസ്റ്റ് ചെയ്തത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]