തിരുവമ്പാടി ∙ പെരുമ്പൂളയിലെ കൃഷി സ്ഥലത്തെ പൊട്ടക്കിണറ്റിൽ അകപ്പെട്ട പുലി വനംവകുപ്പ് കിണറ്റിൽ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി.
താമരശ്ശേരി റേഞ്ച് ഓഫിസിലേക്ക് മാറ്റിയ പുലിയെ പരിശോധനയ്ക്ക് ശേഷം ഉൾക്കാട്ടിലേക്ക് തുറന്നുവിടുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. പുലി പൂർണ ആരോഗ്യവാനാണ്.
രക്ഷാപ്രവർത്തനത്തിന് താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസ് അധികൃതരും അഗ്നിരക്ഷാസേനയും നേതൃത്വം നൽകി.
കഴിഞ്ഞ ദിവസമാണ് പൊട്ടക്കിണറ്റിൽ അകപ്പെട്ടത് പുലിയാണെന്നു സ്ഥിരീകരിച്ചത്. വെള്ളമില്ലാത്ത കിണറിന്റെ അടിത്തട്ടിൽ ഗുഹയും ഒട്ടേറെ ഗർത്തങ്ങളുമുള്ളതിനാലാണു കിണറ്റിൽ അകപ്പെട്ട
ജീവി ഏതാണെന്നു കണ്ടെത്താൻ ദിവസങ്ങൾ എടുത്തത്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ വ്യാഴാഴ്ച രാത്രി ദൃശ്യം പതിഞ്ഞെങ്കിലും പുലി ആണോ കടുവ ആണോ എന്നു സ്ഥിരീകരിക്കാൻ സാധിച്ചില്ല.
തുടർന്നു വെള്ളിയാഴ്ച വിഡിയോ ക്യാമറയും വനം വകുപ്പിന്റെ രാത്രികാഴ്ച ഉള്ള സ്റ്റിൽ ക്യാമറയും കിണറ്റിൽ ഇറക്കി. ഇരയായി കോഴിയെയും വച്ചു.
തുടർന്നുള്ള നിരീക്ഷണത്തിലാണ് വെള്ളിയാഴ്ച രാത്രി ഗർത്തത്തിൽ നിന്നു പുറത്തെത്തിയ പുലി കോഴിയെ കൊണ്ടു പോകുന്നത് ക്യാമറയിൽ പതിഞ്ഞത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് പെരുമ്പൂള കുര്യാളശ്ശേരി കുര്യന്റെ ഉപയോഗശൂന്യമായ, ആൾമറ ഇല്ലാത്ത കിണറ്റിൽ പുലി അകപ്പെട്ടത്. സമീപവാസികൾ ശബ്ദം കേട്ട് നോക്കിയപ്പോൾ കിണറിന്റെ അടിത്തട്ടിൽ പുലിയെ കണ്ടെങ്കിലും ആൾ പെരുമാറ്റം അറിഞ്ഞ പുലി ഗുഹയ്ക്കുള്ളിലേക്കു കയറി.
തുടർന്നു പടക്കം പൊട്ടിച്ച് പുറത്തെത്തിക്കാൻ വനം വകുപ്പ് ശ്രമിച്ചെങ്കിലും അത് വിജയിച്ചിരുന്നില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]