റിയാദ്: പത്തു വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ കാറുകളിലും മറ്റു വാഹനങ്ങളിലും തനിച്ചിരുത്തി പുറത്തിറങ്ങരുതെന്ന് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി. ഇത്തരത്തില്‍ ചെയ്യുന്നവർക്ക് 300 മുതൽ 500 റിയാൽ വരെ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.
മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ് കുട്ടികളുടെ സംരക്ഷണം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതർ പറഞ്ഞു.
ആളുകൾക്കിടയിൽ സാമൂഹിക അവബോധം വളര്‍ത്താനും ജീവന് സംരക്ഷിക്കാനുമാണ് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നത്.രാജ്യത്ത് താപനില ഉയരുന്ന സാഹചര്യവും വാഹനം പെട്ടെന്ന് നീങ്ങാനുള്ള സാധ്യതയും കണക്കിലെടുത്താണ് മുന്നറിയിപ്പ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]