പത്തനംതിട്ട: പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമെന്ന് എഐഎസ്എഫ്. പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്നും വിദ്യാർത്ഥി സംഘടനകളുമായി നടത്തിയ ചർച്ചയിൽ മന്ത്രി നൽകിയ ഉറപ്പ് ലംഘിക്കുന്നത് പ്രതിഷേധാർഹമാണെന്നും എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടിവ് ആരോപിച്ചു.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായി കേന്ദ്ര സർക്കാരിന്റെ കീഴിലാക്കുകയും അത് വഴി സ്കൂൾ നടത്തിപ്പും, പാഠഭാഗങ്ങൾ നിർണയിക്കാനുമുള്ള അധികാരം കേന്ദ്ര ഗവണ്മെന്റിൽ നിക്ഷിപ്തമാക്കുകയും ചെയ്യുന്ന പി എം ശ്രീ പദ്ധതി കേന്ദ്ര സർക്കാരിന്റെ പ്രതിലോമകരവും വിഭാഗീയവുമായ വിദ്യാഭ്യാസ അജണ്ടയുടെ ഭാഗമാണ്. ഒരു ബ്ലോക്ക് പഞ്ചായത്തിൽ രണ്ട് സ്കൂളുകൾ വീതം പിഎം ശ്രീ പദ്ധതി പ്രകാരം ഏറ്റെടുക്കുമ്പോൾ വികേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് സംസ്ഥാനത്തെ 332 സ്കൂളുകളാണ് കേന്ദ്രസർക്കാരിന്റെ കീഴിലാകുന്നത്.
കേന്ദ്രം നൽകുവാനുള്ള ആയിരത്തി അഞ്ഞൂറ് കോടിയോളം രൂപ, യോജിച്ച സമര പോരാട്ടങ്ങളിലൂടെ നേടിയെടുക്കേണ്ടതിന് പകരം, കേന്ദ്ര നയങ്ങൾക്ക് വഴങ്ങുന്നത് വിദ്യാർത്ഥി സമൂഹത്തോടുള്ള വെല്ലു വിളിയാണെന്നും എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം, സെക്രട്ടറി എ അധിൻ എന്നിവർ പ്രസ്താവനയിൽ വിശദമാക്കി. വിദ്യാഭ്യാസം വിദ്യാർത്ഥികളുടെ അവകാശമാണ്, കേന്ദ്രത്തിന്റെ രാഷ്ട്രീയ കളിയല്ലെന്നും പി.എം.ശ്രീ പദ്ധതിയെ കേരളം തള്ളിക്കളയണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു.
പദ്ധതിയിൽ ചേരാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുമ്പോൾ, കേന്ദ്ര സർക്കാരിൻ്റെ ദേശീയ വിദ്യാഭ്യാസ നയം തുറന്നെതിർക്കേണ്ടതാണെന്നും പിഎം ശ്രീയിൽ ചേരരുതെന്നും സിപിഐ സംസ്ഥാന നേതൃത്വം നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]