ന്യൂഡൽഹി ∙ ഏലയ്ക്ക, മല്ലി, വനില എന്നീ സുഗന്ധവ്യഞ്ജനങ്ങൾക്ക് കോഡെക്സ് ഭക്ഷ്യസുരക്ഷാ നിലവാര മാനദണ്ഡങ്ങൾ നിശ്ചയിച്ചു. ഇവ രാജ്യാന്തര നിലവാരം നിശ്ചയിക്കുന്ന കോഡെക്സ് എലിമെന്റേറിയസ് കമ്മിഷന്റെ (സിഎസി) അംഗീകാരത്തിന് സമർപ്പിച്ചു. സിഎസിയുടെ അംഗീകാരം സാർവത്രികമായി അംഗീകരിക്കപ്പെടുന്നതിനാൽ 3 സുഗന്ധവ്യഞ്ജനങ്ങളും ഏതു രാജ്യത്തേക്കും അനായാസം കയറ്റുമതി ചെയ്യാനാകും.
നിലവിൽ, ഓരോ രാജ്യത്തേക്കും അയയ്ക്കുമ്പോൾ അവരുടെ നിബന്ധന പ്രകാരം നിലവാരം പാലിക്കേണ്ടിയിരുന്നു.
ഏലയ്ക്കയുടെയും മല്ലിയുടെയും കയറ്റുമതി വൻ തോതിൽ നടക്കുന്നതിനാൽ ഇന്ത്യയുടെ സുരക്ഷാ നിലവാര മാനദണ്ഡങ്ങൾക്ക് സിഎസി അംഗീകാരം ലഭിച്ചാൽ കർഷകർക്കും സംഭരണ കമ്പനികൾക്കും വലിയതോതിൽ പ്രയോജനം ലഭിക്കുമെന്ന് സ്പൈസസ് ബോർഡ് അറിയിച്ചു.
കുരുമുളക്, തോട്ടത്തുളസി, ജീരകം എന്നീ സുഗന്ധവ്യഞ്ജനങ്ങൾക്ക് ഇന്ത്യ നിശ്ചയിച്ച ഭക്ഷ്യസുരക്ഷാ നിലവാര മാനദണ്ഡങ്ങൾക്ക് അടുത്തിടെ സിഎസി അംഗീകാരം നൽകിയിരുന്നു. ജാതിക്ക, കുങ്കുമം, മഞ്ഞൾ എന്നിവയുൾപ്പെടെ 19 സുഗന്ധവ്യഞ്ജനങ്ങൾക്കുള്ള മാനദണ്ഡങ്ങളാണ് ഇതുവരെ കോഡെക്സ് കമ്മിറ്റി നിശ്ചയിച്ചിട്ടുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]