വടക്കാഞ്ചേരി ∙ ഹരിതഭംഗിയിൽ മുങ്ങി ഉത്രാളിക്കാവും പരിസരവും. ചുറ്റും മലനിരകളാൽ ചുറ്റപ്പെട്ട
ഉത്രാളിക്കാവ് പൊതുവേ ഫൊട്ടോഗ്രഫർമാരുടെയും വിഡിയോഗ്രഫർമാരുടെയും ഇഷ്ടകേന്ദ്രമാണ്. ദിവസവും ഒട്ടേറെ യുവാക്കൾ റീൽസ് ചിത്രീകരിക്കാനും ഉത്രാളിക്കാവിനു മുൻപിൽ എത്താറുണ്ട്.
സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും വിഡിയോകളും കണ്ട് വിദൂരസ്ഥലങ്ങളിൽ നിന്നു പോലും ഇവിടേക്ക് ആളുകൾ വരുന്നു. ഇപ്പോൾ മുണ്ടകൻ കൃഷിക്കായി ക്ഷേത്രത്തിനു മുൻപിലെ പാടവും ഒരുങ്ങിയതോടെ മലനിരകൾക്കൊപ്പം പച്ചപ്പു നിറഞ്ഞ വയലും മനോഹര കാഴ്ചയായി.
കാവിനു പിന്നിലെ റെയിൽ പാളത്തിലൂടെ ട്രെയിൻ പോകുന്ന പശ്ചാത്തലത്തിൽ ഫോട്ടോകളും വിഡിയോകളും പകർത്താനാണു പലർക്കും ഇഷ്ടം.
അകമല പാടശേഖരത്തിൽ ഉൾപ്പെട്ടതാണ് ഉത്രാളിക്കാവിനു മുമ്പിലെ നെൽപ്പാടങ്ങൾ. റെയിൽപാളത്തിനു പടിഞ്ഞാറു ഭാഗത്താണ് ഉത്രാളിക്കാവ് പാടം.
പാളത്തിന്റെ കിഴക്കുഭാഗത്തെ പാടത്തേക്കു മാത്രമേ ഡാമിൽ നിന്നുള്ള വെള്ളം കൃഷി ആവശ്യത്തിനു ലഭിക്കൂ.
കാലവർഷത്തെയും തുലാവർഷത്തെയും ആശ്രയിച്ചാണ് ഉത്രാളിക്കാവിനു മുൻവശത്തെ പാടത്തെ നെൽക്കൃഷി എന്നതിനാൽ ഒരുമാസം മുൻപ് മുണ്ടകൻ കൃഷിക്കു ഞാറു നട്ടു. ഒരുമാസം വളർച്ചയെത്തിയ നെൽച്ചെടികളാണു കാവിനെയും പരിസരത്തെയും ഹരിത ഭംഗിയിൽ ആറാടിക്കുന്നത്.
ജനുവരിയിൽ കൊയ്ത്തു കഴിഞ്ഞാൽ ഫെബ്രുവരിയിൽ ഈ പാടത്തു പൂരത്തിന്റെ ആരവമാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]