ദൃഷ്ടി 2025;ട്രിനിറ്റി കണ്ണാശുപത്രിയിൽ സൗജന്യ നേത്ര പരിശോധനാ ക്യാംപ്;
തൃശൂർ ∙ ലോക കാഴ്ച ദിനം ആചരിക്കുന്നതിന്റെ ഭാഗമായി തൃശൂർ അശ്വിനി ജംക്ഷനിലെ ട്രിനിറ്റി സൂപ്പർ സ്പെഷ്യൽറ്റി ഐ ഹോസ്പിറ്റൽ മലയാള മനോരമയുമായി ചേർന്ന് വായനക്കാർക്കായി നടത്തുന്ന സൗജന്യ നേത്ര പരിശോധനാ ക്യാംപ് 31ന് സമാപിക്കും. 1000 രൂപയ്ക്കുള്ള സമഗ്ര നേത്രപരിശോധനാ പാക്കേജ് ക്യാംപിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി ലഭിക്കും.പാക്കേജിൽ ഉൾപ്പെടുന്ന പരിശോധനകൾ: ഡോക്ടർ കൺസൽറ്റേഷൻ, ഓട്ടോ റിഫ്രാക്ടോമീറ്റർ ടെസ്റ്റ്, നോൺ-കോണ്ടാക്റ്റ് ടോണോമെട്രി (കണ്ണിലെ മർദപരിശോധന), റിഫ്രാക്ഷൻ ടെസ്റ്റ്, ഡൈലേറ്റഡ് ഫണ്ടസ് ഇവാലുവേഷൻ, കാറ്ററാക്ട് സ്ക്രീനിങ്, റെറ്റിന സ്ക്രീനിങ്, ലാസിക് സ്ക്രീനിങ്. പ്രതിദിനം ആദ്യത്തെ 50 പേർക്ക് മാത്രമാണ് ഈ സമഗ്ര പരിശോധനാ പാക്കേജ് ലഭ്യമാകുക.
ക്യാംപിൽ പങ്കെടുക്കുന്ന ആദ്യത്തെ 150 പേർക്ക് ഒരു വർഷത്തേക്ക് മലയാള മനോരമ സമ്പാദ്യം മാഗസിനും 2026ലെ സമ്പാദ്യം ഡയറിയും അടുത്ത 150 പേർക്ക് ഒരു വർഷത്തേക്ക് കർഷകശ്രീ മാഗസിനും 2026ലെ കർഷകശ്രീ ഡയറിയും സൗജന്യമായി ലഭിക്കും. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും – 813 690 6888
വിഡിയോ എഡിറ്റിങ് കോഴ്സ്
തൃശൂർ ∙ ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ടിൽ കേന്ദ്ര സർക്കാർ നൈപുണ്യ വികസന ഏജൻസിയായ മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ് സ്കിൽ കൗൺസിലിന്റെ അംഗീകാരമുള്ള 6 മാസത്തെ വിഡിയോ എഡിറ്റിങ് കോഴ്സിന്റെ പുതിയ ബാച്ച് നവംബർ ആദ്യവാരം ആരംഭിക്കും.
വീട്ടമ്മമാർക്കും മറ്റു ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും വാരാന്ത്യത്തിൽ അനുയോജ്യമായ സമയങ്ങളിൽ ഫൊട്ടോഗ്രഫി, വിഡിയോഗ്രഫി, കളറിങ്, ഡബ്ബിങ്, സ്ക്രിപ്റ്റ് മെന്റിങ് എന്നീ പാർട്ട് ടൈം സർട്ടിഫിക്കറ്റ് കോഴ്സുകളും ആരംഭിക്കും. 9447000830.
ഫാക്ടറി ലൈസൻസ് പുതുക്കൽ
തൃശൂർ ∙ അടുത്ത വർഷത്തേക്കുള്ള ഫാക്ടറി ലൈസൻസ് പുതുക്കാനുള്ള അപേക്ഷ 31ന് അകം ഓൺലൈൻ വഴി സമർപ്പിക്കണമെന്നു ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ഇൻസ്പെക്ടർ അറിയിച്ചു.
നവംബർ 1നു ശേഷം സമർപ്പിക്കുന്ന അപേക്ഷയ്ക്ക് അധിക ഫീസ് അടയ്ക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]