

വെെദ്യുതി നിരക്ക് വര്‍ധന ഉടൻ ഉണ്ടാകുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി; കെഎസ്ഇബിയുടെ ശുപാര്‍ശ നിരക്ക് ഇങ്ങനെ
സ്വന്തം ലേഖിക
തിരുവനന്തപുരം: വെെദ്യുതി നിരക്ക് വര്‍ദ്ധന ഉടൻ ഉണ്ടാകുമെന്ന സൂചനയുമായി മന്ത്രി കെ കൃഷ്ണൻകുട്ടി.
ഹെെക്കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ വൻ വര്‍ദ്ധന ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
2023-24ല്‍ 6.19 വര്‍ദ്ധനവും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യഥാക്രമം 4.5 ശതമാനം, 2.36 ശതമാനം. 0.14 വര്‍ദ്ധനവാണ് കെ എസ് ഇ ബി ശുപാര് ചെയ്തിരിക്കുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്.
വൈദ്യുതി നിരക്കില്‍ കെ എസ് ഇ ബിയുടെ പെൻഷൻ ബാദ്ധ്യതയും ഉള്‍പ്പെടുത്തി ജനങ്ങളെ പിഴിയുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. യൂണിറ്റിന് 17 പൈസയുടെ ആശ്വാസമാണ് ഇതുവഴിയുണ്ടാവുക.
ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ കണ്‍സ്യൂമേഴ്സ് അസോസിയേഷൻ നല്കിയ ഹര്‍ജിയിലാണ് സുപ്രധാന വിധി വന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]