നെയ്യാറ്റിൻകര ∙ കോവളം – കാരോട് ബൈപാസിൽ ഇരുചക്ര വാഹനങ്ങൾ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി പണം പിടിച്ചു പറിക്കുന്ന 2 പേരെ പിടികൂടി. പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്ത കാരോട് അയിര ചൂരക്കുഴി റോഡരികത്തു വീട്ടിൽ ബിബിൻ (27), അയിര മാവുവിള വീട്ടിൽ സുജൻ (26) എന്നിവരെ കോടതി റിമാൻഡ് ചെയ്തു.ബൈപാസ് കടന്നു പോകുന്ന ചെങ്കവിളയിലാണ് സംഭവം.
ബൈക്കിൽ രാത്രി പതിനൊന്നരയോടെ കടന്നു പോയ വിദ്യാർഥികളെയാണ് ബിബിനും സുജനും തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി പിടിച്ചു പറിച്ചത്. പണം കൈവശം ഇല്ലെന്ന് പറഞ്ഞപ്പോൾ, അക്കൗണ്ടിലുള്ളതു എടുത്തു നൽകണമെന്നായി.
പിന്നീട് എടിഎം ഉപയോഗിച്ചു പിൻവലിച്ചു കൈമാറുകയായിരുന്നു. വിദ്യാർഥികളുടെ വിലകൂടിയ വാച്ചും ഇവർ തട്ടിയെടുത്തുവെന്ന് പൊലീസ് പറഞ്ഞു.കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊഴിയൂർ പൊലീസ് അറിയിച്ചു. ബൈപാസ് കേന്ദ്രീകരിച്ചു കൂടുതൽ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്നു പരിശോധിക്കുമെന്നും അവർ പറഞ്ഞു. മോട്ടർ വെഹിക്കിൾ ഉദ്യോഗസ്ഥൻ ചമഞ്ഞ്, ബൈപ്പാസിൽ വാഹന പരിശോധന നടത്തി കൈക്കൂലി വാങ്ങിയ സംഭവത്തിൽ കാഞ്ഞിരംകുളം കരിച്ചൽ രതീഷ് ഭവനിൽ രതീഷിനെ (37) കാഞ്ഞിരംകുളം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]