ബെംഗളൂരു ∙ കർണാടക കലബുറഗി അലന്ദ് മണ്ഡലത്തിലെ ഒട്ടേറെ വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) മുൻ
എംഎൽഎ സുഭാഷ് ഗുട്ടേദാറിന്റെ വസതിക്കു സമീപം കത്തിനശിച്ച വോട്ടർ രേഖകൾ കണ്ടെത്തി. വെള്ളിയാഴ്ച ഗുട്ടേദാറിന്റെയും മക്കളുടെയും വീടുകളിൽ നടത്തിയ റെയ്ഡിനിടെയാണിത്.
എന്നാൽ, ദീപാവലിയോടനുബന്ധിച്ച് വീട് വൃത്തിയാക്കിയ ജീവനക്കാരൻ കത്തിച്ചതാണെന്നും സംശയിക്കേണ്ടതായി ഒന്നുമില്ലെന്നും ഗുട്ടേദാർ അവകാശപ്പെട്ടു.
2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അലന്ദിലെ വോട്ടർ പട്ടികയിൽ നിന്ന് ആറായിരത്തിലധികം പേരുകൾ ഒഴിവാക്കിയതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചതിനു പിന്നാലെയാണ് സർക്കാർ എസ്ഐടി രൂപീകരിച്ചത്. ഗുട്ടേദാറാണു ക്രമക്കേടിനു ചുക്കാൻ പിടിച്ചതെന്നും ആരോപണമുയർന്നു.
Vote Chori
Amid the SIT probe, burnt voter documents were found dumped and thrown in a water stream on the outskirts of Aland Taluka.
Is manipulation underway? Evidence being destroyed?
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @RaficInamdar എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]