തിരുവഞ്ചൂർ ∙ ഗവ. വൃദ്ധസദനത്തിലെ ശുചിമുറി കെട്ടിടങ്ങൾ അപകടാവസ്ഥയിൽ.
19 പുരുഷന്മാരും 11 സ്ത്രീകളും അന്തേവാസികളായുള്ള വീടാണിത്. ഇതിൽ പുരുഷന്മാരുടെ ഭാഗത്തെ 3 ശുചിമുറികളാണ് ഏതുനിമിഷവും നിലംപതിക്കാമെന്ന നിലയിലുള്ളത്.
2016ൽ നിർമിച്ച കെട്ടിടമാണ് അപകടാവസ്ഥയിലായത്. സമീപത്തുണ്ടായിരുന്ന വൃക്ഷത്തിന്റെ വേരുകൾ ഇറങ്ങി മണ്ണിന് ഇരുത്തം വന്നതോടെയാണ് കേടുപാടു സംഭവിച്ചത്.
പല വർഷങ്ങളിൽ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഭിത്തികൾ തമ്മിൽ അകന്നും ടൈലുകൾ പൊട്ടിയ നിലയിലുമാണ്. വൃക്ഷം വെട്ടിമാറ്റിയെങ്കിലും കെട്ടിടത്തിന്റെ അപകടാവസ്ഥ തുടരുന്നു.
അതേസമയം, ബ്ലോക്ക് പഞ്ചായത്തിനു പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ശുചിമുറി പൊളിച്ചുപണിയുന്നതിനുള്ള അംഗീകാരം ലഭിച്ചിട്ടുണ്ടെന്നു സൂപ്രണ്ട് പറഞ്ഞു. ഉടൻ നിർമാണം ആരംഭിക്കും. നേരത്തേ വൃദ്ധസദനം കടുത്തുരുത്തിയിലേക്കു മാറ്റാൻ നീക്കമുണ്ടായിരുന്നെങ്കിലും അന്തേവാസികളടക്കമുള്ളവരുടെ പ്രതിഷേധത്തെത്തുടർന്നു വേണ്ടെന്നു വയ്ക്കുകയായിരുന്നു.
സാമൂഹികനീതി വകുപ്പിന്റെ കീഴിലാണ് ഈ വൃദ്ധസദനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]