ആലപ്പുഴ ∙ കൈത്തറിയുടെ പ്രചാരണത്തിനായി കൈത്തറി, വ്യവസായ വകുപ്പുകൾ ചേർന്നു സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കാനെത്തിയ അഞ്ഞൂറോളം വിദ്യാർഥികളും രക്ഷിതാക്കളും ഒന്നാം നിലയിൽ 3 മണിക്കൂർ കുടുങ്ങി. പരമാവധി 200 പേർക്ക് കയറാവുന്ന നിലയിൽ വൻ സുരക്ഷാവീഴ്ചയുണ്ടായെന്ന് ആരോപണം. കുട്ടികളുടെ കരച്ചിലും ബഹളവും തുടങ്ങിയതോടെ പൊലീസെത്തി മുന്നോറോളം പേരെ താഴെയിറക്കി.
കൈത്തറി ആൻഡ് ടെക്സ്റ്റൈൽസ് ഡയറക്ടറേറ്റും ജില്ലാ വ്യവസായ കേന്ദ്രവും ചേർന്നു എൽപി, യുപി, എച്ച്എസ് കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ പങ്കെടുക്കാൻ ജെൻഡർ പാർക്കിൽ വന്നവരാണ് വൻദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടത്.
സർക്കാർ തീരുമാന പ്രകാരം 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ച് ചിത്രരചന മത്സരം നടത്തുമെന്നായിരുന്നു സ്കൂൾ അധികൃതരെ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചിരുന്നത്. ഇന്നലെ രാവിലെ രാവിലെ 11 മുതൽ ഗവ.ഗേൾസ് സ്കൂളിന് സമീപമുള്ള ജില്ലാ പഞ്ചായത്തിന്റെ ജെൻഡർ പാർക്കിൽ മത്സരം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.
റജിസ്ട്രേഷൻ 9.30ന് തുടങ്ങുമെന്നും പറഞ്ഞിരുന്നു. സ്കൂൾ മേലധികാരിയുടെ സാക്ഷ്യപത്രങ്ങളുമായി വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി രാവിലെ 8 മുതൽ എത്തിച്ചേർന്നു.
വരുന്നവരെല്ലാവരും നേരെ ഒന്നാം നിലയിലേക്കാണ് കയറിയത്.
ഒൻപതരയോടെ എത്തിയ ചില ഉദ്യോഗസ്ഥർ താഴെ നിന്നവരെക്കൂടി മുകളിലേക്ക് കയറ്റി. റജിസ്ട്രേഷൻ തുടങ്ങിയതോടെ ബഹളമായി.
നിന്നു തിരിയാൻ ഇടമില്ലായിരുന്നുവെന്നു രക്ഷിതാക്കൾ പറഞ്ഞു. കുട്ടികളുടെ കരച്ചിലും രക്ഷിതാക്കളുടെ ബഹളവും വർധിച്ചതോടെ രക്ഷിതാക്കളിൽ ചിലർ പൊലീസിനെ വിളിച്ചുവരുത്തി.
സ്ഥലത്തെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥാരാണ് പകുതിയോളം പേരെ താഴെയിറക്കിയത്. ഇതിനിടെ 10.30ന് എതിർവശത്തെ എഇഒ ഓഫിസിൽ നിന്നു ചില ഉദ്യോഗസ്ഥരെത്തി യുപി, എച്ച്എസ് വിദ്യാർഥികളെ ഗവ.ഗേൾസ് ഹൈസ്കൂളിലേക്കു മാറ്റി.
എൽപി വിദ്യാർഥികളെ ജെൻഡർ പാർക്കിലും ഇരുത്തി. ഉച്ചയോടെ മാത്രമാണ് സംഘാടകരായ ഉദ്യോഗസ്ഥരെത്തിയതെന്നും രക്ഷിതാക്കൾ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

