കറുകച്ചാൽ ∙ സെൻട്രൽ ജംക്ഷനിലെ അവസാനത്തെ ഡിവൈഡറും വണ്ടിയിടിച്ചു തകർന്നു. ഡിവൈഡറിലെ കോൺക്രീറ്റ് ബാരിയർ റോഡിലേക്ക് തെറിച്ചു വീണു.
സമീപത്തുള്ളത് വണ്ടിയിടിച്ചു ചെരിഞ്ഞുകിടക്കുകയാണ്. മിച്ചമുള്ളത് ഒരെണ്ണം മാത്രം.
അതുകൂടി പോയാൽ പിന്നെയുള്ളത് റൗണ്ടാന മാത്രം. ഇതുകൂടി പോയാൽ ജംക്ഷൻ ‘ ഫ്രീയാകും.’ ഒരു നിയന്ത്രണവും ഇല്ലാതെ വാഹനങ്ങൾക്ക് തോന്നുംപടി പോകാൻ കഴിയും.
ഒപ്പം കൂട്ടയിടിയും തർക്കവും പതിവാകുമെന്നു മേഖലയിലെ വ്യാപാരികളും ഓട്ടോ തൊഴിലാളികളും പറയുന്നു.
ജംക്ഷൻ നവീകരണം വൈകും
ഡിസൈൻ ജോലി പൂർത്തിയായ സെൻട്രൽ ജംക്ഷൻ നവീകരണ പദ്ധതി നടപടിയിൽ എത്താൻ വൈകും. സർവേ നടത്താൻ വൈകുന്നതും ഭൂമി ഏറ്റെടുക്കാൻ ഫണ്ട് വേണം എന്നുള്ളതുമാണ് തടസ്സമായി നിൽക്കുന്നത്. ജംക്ഷൻ ശാസ്ത്രീയമായി നവീകരിക്കാൻ കൂടുതൽ സ്ഥലം വേണം.
ഇതിനു പുറമ്പോക്ക് സ്ഥലം കണ്ടെത്താൻ സർവേ നടത്തണമെന്നാവശ്യപ്പെട്ട് പിഡബ്ല്യുഡി റോഡ് വിഭാഗം റവന്യു വകുപ്പിനു കത്ത് നൽകിയതിനു മറുപടി നൽകിയിരുന്നു.
ഡിസൈൻ ഭദ്രമായി പെട്ടിയിലുണ്ട്
പൊതുമരാമത്ത് റോഡ് വിഭാഗം സെൻട്രൽ ജംക്ഷനിൽ 3 തവണ നവീകരണം നടത്തിയെങ്കിലും എല്ലാം പാളിപ്പോയിരുന്നു. ഓരോ തവണയും വാഹനമിടിച്ചു തകരുകയായിരുന്നു.ഡിവൈഡറുകൾ തകർന്നതോടെയാണ് ജംക്ഷൻ നവീകരണം ശാസ്ത്രീയമായി നടത്താൻ തീരുമാനിച്ചത്.
നവീകരണത്തിനായി ഡിസൈൻ തയാറാക്കാൻ പിഡബ്ല്യുഡി നാറ്റ്പാക്കിനെ സമീപിച്ചിരുന്നെങ്കിലും നടപടിയായില്ല. തുടർന്ന് പിഡബ്ല്യുഡി റോഡ് വിഭാഗം ശാസ്ത്രീയമായി പഠനം നടത്തി ഡിസൈൻ ജോലി ചെയ്യാൻ സ്വകാര്യ ഏജൻസിക്കു ടെൻഡർ നൽകി. ട്രാഫിക് സെൻസസ് നടത്തിയ ശേഷമാണ് ഡിസൈൻ തയാറാക്കിയത്.
തടസ്സങ്ങൾ നീക്കണം
1.
നവീകരണ പദ്ധതി അലൈൻമെന്റ് സർവേ നടത്താൻ സ്പെഷൽ ടീം രൂപീകരിക്കണമെന്നാണ് റവന്യു വകുപ്പ് പറയുന്നത്. ടൗണിന്റെ ഹൃദയഭാഗത്തുള്ള സെൻട്രൽ ജംക്ഷൻ സർവേ ചെയ്യണമെങ്കിൽ കുറഞ്ഞത് ഒരു മാസം വേണ്ടിവരും.
ഇതിനായി സർവേയറും 2 സഹായികളും ചേർന്നുള്ള ടീം വേണം. താലൂക്കിൽ ആകെ 2 സർവേയർമാരാണുള്ളത്.
ഒട്ടേറെ ജോലികൾ നിലവിൽ തടസ്സപ്പെട്ടിരിക്കുകയാണ്. സെൻട്രൽ ജംക്ഷൻ സർവേക്ക് ഈ സർവേയർമാരെ മാറ്റാൻ കഴിയാത്ത സാഹചര്യമാണ്.
2. സർവേ നടത്തി ഭൂമി ഏറ്റെടുക്കുന്നതിന് വലിയ തുക വേണ്ടിവരും.
ഇതിനുള്ള ഫണ്ട് പിഡബ്ല്യുഡി റോഡ് വിഭാഗത്തിനില്ല. അടുത്ത ബജറ്റിൽ ഇതിനുള്ള തുക വകയിരുത്തണം.
അതിനു ശേഷമേ തുടർനടപടികൾക്കു സാധ്യതയുള്ളൂ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]