ബിഗ് ബോസ് മലയാളം സീസൺ 7 എഴുപത്തിയാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഗ്രാൻഡ് ഫിനാലെയിലേക്ക് ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് ഉള്ളത്.
ടോപ് ടെൻ മത്സരാർത്ഥികളുമായി മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ വീക്കന്റ് എപ്പിസോഡിൽ മോഹൻലാൽ ചർച്ച ചെയ്യും എന്ന് പ്രേക്ഷകർ എല്ലാവരും പ്രതീക്ഷിച്ചിരുന്ന കാര്യമാണ് വീക്കിലി ടാസ്കിനിടയിൽ അക്ബറിന്റെ പാവകളെ മോഷ്ടിച്ച കാര്യം.
പാവകളെ നഷ്ടമായതിനെ തുടർന്ന് അക്ബറിന് പോയന്റുകളൊന്നും തന്നെ ലഭിക്കാത്ത ഗെയിം ആയിരുന്നു പാവ ടാസ്ക്. തുടർന്ന് അക്ബർ കരയുന്നതും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ആരായിരുന്നു അക്ബറിന്റെ പാവകളെ മോഷ്ടിച്ചതെന്ന് ഇന്നത്തെ എപ്പിസോഡിൽ മോഹൻലാൽ തെളിയിക്കുന്നുണ്ട്. “പാവ പോയതിന്റെ വിഷമമൊന്നും അല്ല.
ആ ഒരവസ്ഥയിലൂടെ കടന്നു പോകുമ്പോഴെ അത് മനസിലാകൂ. ഞാൻ വലിയ ഗെയിമർ ഒന്നുമല്ല.
ഞാൻ എന്റെ കളി കളിച്ച് പോകുന്ന ആളാണ്. ഞാൻ വന്ന് സംസാരിക്കുമ്പോൾ ചോദിക്കുന്നതിന് മാത്രം മറുപടി പറയുന്ന അവസ്ഥ.
ഫീൽ ചെയ്യും. അനീഷേട്ടൻ സ്ട്രാറ്റജിക്ക് വേണ്ടി ഒറ്റപ്പെടുകയാണ്.
പക്ഷേ അതിനോട് എനിക്ക് താല്പര്യമില്ല. ഒറ്റപ്പെടാൻ താല്പര്യമില്ലാത്ത വ്യക്തിയാണ് ഞാൻ” എന്നായിരുന്നു അന്നത്തെ എപ്പിസോഡിൽ ഷാനവാസ് വളരെ വൈകാരികമായി പറഞ്ഞത്.
വിചാരണ വിചാരണ വഴിയാണ് പാവ മോഷ്ടിച്ച വ്യക്തിയെ ഇന്ന് കണ്ടെത്തിയത്. ലക്ഷ്മിയാണ് അക്ബറിന്റെ വക്കീൽ ആയി ഹാജരായത്.
ആദിലയെ സംശയിച്ച ലക്ഷ്മി ആദ്യം തന്നെ ആദിലയെ തന്നെയാണ് വിചാരണ ചെയ്യാൻ വിളിക്കുന്നത്. അക്ബർ പാവകളെ സൂക്ഷിച്ചത് എല്ലാവർക്കും കാണാവുന്ന തരത്തിലായിരുന്നുവെന്നും, അതുകൊണ്ട് തന്നെ ആര് വേണമെങ്കിലും അതെടുക്കാൻ സാധ്യതയുണ്ടെന്നുമാണ് ആദില ന്യായമായി പറയുന്നത്.
തുടർന്ന് സംശയ മുനയിലുള്ള നെവിനെയും ലക്ഷ്മി വിചാരണ ചെയ്യുന്നു. എന്നാൽ താൻ അത്തരത്തിലൊരു കാര്യം ചെയ്യില്ലെന്നാണ് നെവിൻ ആത്മവിശ്വാസത്തോടെ പറയുന്നത്.
ശേഷം ആര്യനെയും ലക്ഷ്മി വിചാരണ ചെയ്യുന്നുണ്ട്. അവസാനമായി നൂറയെ വിചാരണ ചെയ്യുമ്പോൾ നൂറയാണ് ആദിലയാണ് അക്ബറിന്റെ പാവകൾ എടുത്തതെന്ന് തുറന്നുപറയുന്നത്.
ആദില അക്ബറിന്റെ പാവകൾ എടുത്തത് അവൾ തുറന്ന് പറഞ്ഞുവെന്നും നൂറ വെളിപ്പെടുത്തി. എന്തായാലും അക്ബറിന്റെ പാവകൾ മോഷ്ടിച്ചതിലൂടെ ടിക്കറ്റ് ടു ഫിനാലെയിലേക്കുള്ള അക്ബറിന്റെ പ്രവേശനം തടയാനുള്ള ആദിലയുടെ ബുദ്ധിപരമായ നീക്കമായിരുന്നോ ഇതെന്ന് പ്രേക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.
അതുമായി ബന്ധപ്പെട്ട താൻ അത്തരത്തിൽ ഒന്നും തന്നെ ചിന്തിച്ചിട്ടില്ലെന്ന് ആദില അക്ബറിനോട് ഇന്നത്തെ എപ്പിസോഡിൽ തുറന്നു പറയുന്നതും കാണാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]