കൊല്ലം∙ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബെയ്റാ തുറമുഖത്തിനു സമീപം
ു കാണാതായവരിൽ കൊല്ലം സ്വദേശിയും. തേവലക്കര നടുവിലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്ണനെയാണു (35)
.
സീ ക്വസ്റ്റ് എന്ന കപ്പലിലാണ് ശ്രീരാഗ് ജോലി ചെയ്യുന്നത്. ഏഴു വർഷമായി കപ്പലിലാണ് ജോലി.
മൊസാംബിക്കിൽ ജോലിക്കു കയറിയിട്ട് മൂന്നു വർഷമായി. ആറുമാസമായി നാട്ടിലുണ്ടായിരുന്നു.
തിങ്കളാഴ്ചയാണ് വീണ്ടും മൊസാംബിക്കിലേക്കു പോയത്. ചൊവ്വാഴ്ച വീട്ടിലേക്ക് വിളിച്ചിരുന്നു.
പി.പി.രാധാകൃഷ്ണൻ–ഷീല ദമ്പതികളുടെ മകനാണ്. ഭാര്യ: ജിത്തു.
മക്കൾ: അതിഥി (5), അനശ്വര (9).
ഇന്ത്യൻ എംബസിയും കപ്പൽ കമ്പനിയും കുടുംബത്തെ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുന്നുണ്ട്. ഇതേ അപകടത്തിൽ പിറവം വെളിയനാട് പോത്തംകുടിലിൽ സന്തോഷിന്റെയും ഷീനയുടെയും മകൻ ഇന്ദ്രജിത്തിനെയും (22) കാണാതായിട്ടുണ്ട്.
സുഹൃത്ത് കോന്നി സ്വദേശി ആകാശിനെ രക്ഷപ്പെടുത്തി. കപ്പലിൽ ജോലിക്ക് കയറേണ്ടവരും ബോട്ടിലെ ജീവനക്കാരുമടക്കം 21 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
ഇതിൽ 14 പേരാണ് ഇന്ത്യക്കാർ.
3 ഇന്ത്യക്കാർ മരിച്ചു എന്നാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ദ്രജിത്ത് ഉൾപ്പെടെ ആറു പേരെ കാണാതായി.
അഞ്ചു പേരെ രക്ഷപെടുത്തി. വെളുപ്പിന് 3 മണിയോടെ ബോട്ട് കപ്പലിനോട് അടുക്കാറായപ്പോൾ ശക്തമായ തിരയില്പ്പെട്ടു മറിയുകയായിരുന്നു.
ബോട്ട് മറിഞ്ഞപ്പോൾ തെറിച്ചു പോയതുകൊണ്ടാണ് ആകാശ് രക്ഷപെട്ടത്. എന്നാൽ മറ്റുള്ളവർ ക്യാബിനിൽ കുടുങ്ങുകയായിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

