ശ്യാമപ്രസാദിന്റെ ‘ഋതു’ എന്ന സിനിമയിലൂടെയെത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് റിമ കല്ലിങ്കൽ. തൻ്റെ കരിയറിൽ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച റിമയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി’.
സജിൻ ബാബു സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്. സിനിമയിലെ അവസരങ്ങളെയും ഓഡിഷനുകളെയും കുറിച്ച് താരം സംസാരിച്ചതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഓരോ സിനിമ കഴിയുമ്പോഴും സ്വയം മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും, എന്നാൽ മമ്മൂട്ടിയെപ്പോലുള്ള താരങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങൾ തങ്ങൾക്ക് ലഭിക്കുന്നില്ലെന്നും റിമ കല്ലിങ്കൽ പറയുന്നു. “ഓരോ തവണയും പഴയതിനെക്കാള്‍ ഇംപ്രൂവ് ചെയ്ത് മുന്നോട്ടുപോകാന്‍ ശ്രമിക്കാറുണ്ട്.
മമ്മൂക്ക പറയുന്നപോലെ എല്ലാ തവണയും തേച്ച് മിനുക്കി തന്നെയാണ് മുന്നോട്ടുപോകുന്നത്. പക്ഷേ അതിനനുസരിച്ച് അവസരങ്ങള്‍ കിട്ടാറില്ല.
മമ്മൂക്കക്ക് കിട്ടുന്നതുപോലുള്ള പടങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടുന്നില്ല. അദ്ദേഹത്തിന് ഒരു സിനിമ കഴിയുമ്പോഴേക്ക് അടുത്തത് കിട്ടുന്നു.
പിന്നെ സ്വന്തം പെര്‍ഫോമന്‍സ് നല്ലതാക്കാനും അതിനെ വിലയിരുത്താനുമുള്ള ഏറ്റവും നല്ല മാര്‍ഗം ഓഡിഷനുകളാണ്. ഇപ്പോഴും ഓഡിഷനുണ്ടെന്ന് കേട്ടാല്‍ ഞാന്‍ പോകും.
ഞാന്‍ സീനിയര്‍ നടിയായി, ഇനി ഓഡിഷനൊന്നും പോകേണ്ട ആവശ്യമില്ല എന്ന തോന്നല്‍ ഉണ്ടാകാന്‍ പാടില്ല.
കാരണം, പുതിയ ആളുകളില്‍ നിന്ന് പഠിക്കാനുള്ള ഒരു അവസരം കൂടിയാണ് ഓഡിഷനുകള്‍.” newskerala.net-നോട് സംസാരിക്കവെയാണ് റിമ ഇക്കാര്യം വ്യക്തമാക്കിയത്. ‘ബിരിയാണി’ക്ക് ശേഷം സജിൻ ബാബു ഒറ്റപ്പെട്ട
തുരുത്തിൽ പുറംലോകവുമായി ബന്ധമില്ലാതെ ജീവിക്കുന്ന ഒരമ്മയുടെയും മകളുടെയും കഥയാണ് ചിത്രം പറയുന്നത്. വിശ്വാസങ്ങളെയും അന്ധവിശ്വാസങ്ങളെയും മുറുകെപ്പിടിക്കുന്ന മനുഷ്യരുടെ സങ്കീർണ്ണമായ ജീവിതം വരച്ചുകാട്ടാനുള്ള സംവിധായകൻ്റെ ശ്രമം ശ്രദ്ധേയമാണ്.
ഒരു സർപ്പക്കാവിനെ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്ന സിനിമ, വിശ്വാസം, സമകാലിക കേരളത്തിലെ സാമൂഹിക വിഷയങ്ങൾ, സോഷ്യൽ മീഡിയയുടെ സ്വാധീനം തുടങ്ങിയ നിരവധി കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. റിമ കല്ലിങ്കൽ അവതരിപ്പിച്ച മീര എന്ന കഥാപാത്രത്തിൻ്റെ പ്രകടനമാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം.
അതിഗംഭീരമായ ഭാവപ്പകർച്ചയാണ് റിമ ഈ കഥാപാത്രത്തിനായി നൽകിയിരിക്കുന്നത്. കേരളത്തിലെ പഴയകാല ആചാരങ്ങളെയും മിത്തുകളെയും യാഥാർത്ഥ്യവുമായി ബന്ധിപ്പിക്കുന്ന ചിത്രം കൂടുതൽ നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും നേടുമെന്നാണ് വിലയിരുത്തൽ.
റിമയ്ക്കൊപ്പം ഡെയ്ൻ ഡേവിസും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]