മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുമുള്ള ടീമിലേക്ക് പരിഗണിക്കാതിരുന്നതിൽ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ക്ക് മറുപടിയുമായി പേസര്‍ മുഹമ്മദ് ഷമി. ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ രണ്ട് ഇന്നിംഗ്സിലുമായി ഏഴ് വിക്കറ്റ് വീഴ്ത്തി ബംഗാളിന്റെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഷമി അഗാര്‍ക്കറുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കിയത്.
അഗാര്‍ക്കര്‍ എന്തുവേണമെങ്കിലും പറഞ്ഞോട്ടെയെന്നും താന്‍ ഫിറ്റാണോ എന്ന് ഈ മത്സരം കണ്ട നിങ്ങള്‍ക്കെല്ലാം ബോധ്യമായല്ലോയെന്നും ഷമി ജാര്‍ഖണ്ഡിനെതിരായ മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ടീമില്‍ നിന്ന് തഴഞ്ഞതിനെക്കുറിച്ചും ഫിറ്റ്നെസിനെക്കുറിച്ചുമൊക്കെ ഷമി തന്നോട് പറഞ്ഞിരുന്നെങ്കില്‍ അപ്പോൾ മറുപടി നല്‍കാമായിരുന്നുവെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഇന്നലെ എന്‍ഡിടിവി സമ്മിറ്റില്‍ പറഞ്ഞിരുന്നു. ഷമി പറഞ്ഞത് ഞാനും വായിച്ചിരുന്നു.
അതൊക്കെ എന്നോട് പറഞ്ഞിരുന്നെങ്കില്‍ മറുപടി നല്‍കാമായിരുന്നു. കഴിഞ്ഞ കുറച്ചുമാസത്തനിടെ ഷമിയുമായി നിരവധി തവണ ഞാന്‍ ചാറ്റ് ചെയ്തിരുന്നു.
അവന് ഫിറ്റായിരുന്നെങ്കില്‍ ഇംഗ്ലണ്ടിലേക്കുള്ള വിമാനത്തില്‍ അവനുണ്ടാകുമായിരുന്നു. രാജ്യത്തെ ആഭ്യന്തര സീസണ് ഇപ്പോള്‍ തുടങ്ങിയിട്ടേയുള്ളു.
അതില്‍ ഷമിയുടെ ഫിറ്റ്നെസിനെക്കുറിച്ച് വിലയിരുത്തും. ഷമിയെ ഓസ്ട്രേലിയന്‍ പര്യടനത്തിലും ഉള്‍പ്പെടുത്താന്‍ അതിയായ ആഗ്രഹച്ചിരുന്നു.
പക്ഷെ ഷമി ഫിറ്റായിരുന്നില്ല. അടുത്ത രണ്ട് മാസത്തിനുള്ളില്‍ അവന് ഫിറ്റ്നെസ് വീണ്ടെടുത്താല്‍ ഈ കഥയൊക്കെ മാറുമെന്നുമായിരുന്നു അഗാര്‍ക്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
അതിന് മുമ്പ് ഓസ്ട്രേലിയക്കെതിരായ ഏകദിന, ടി20 ടീമുകളെ പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഷമിയുടെ ഫിറ്റ്നെസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് യാതൊരു അപ്ഡേറ്റുമില്ലെന്നായിരുന്നു അഗാര്‍ക്കര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഫിറ്റ്നെസിനെക്കുറിച്ച് അപ്ഡേറ്റ് ചെയ്യുക എന്നത് തന്റെ ഉത്തരവാദിത്തമല്ലെന്നും ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി മത്സരങ്ങള്‍ക്കായി തയാറെടുക്കുക മാത്രമാണ് തനിക്ക് ചെയ്യാനുള്ളതെന്നുമായിരുന്നു ഷമി അന്ന് മറുപടി നല്‍കിയിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുമുള്ള ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് സെലക്ഷന് തന്റെ കൈയിലല്ലെന്നും തനിക്ക് ഫിറ്റ്നെസ് പ്രശ്നങ്ങളുണ്ടായിരുന്നെങ്കില്‍ ബംഗാളിന് വേണ്ടി രഞ്ജി ട്രോഫി കളിക്കാന്‍ ഇറങ്ങില്ലല്ലോ എന്നും ഷമി നേരത്തെ പിടിഐക്ക് നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു. സെലക്ഷനെക്കുറിച്ച് പറഞ്ഞ് വിവാദമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നാലു ദിവസം നീളുന്ന രഞ്ജി ട്രോഫി കളിക്കാമെങ്കില്‍ തനിക്ക് 50 ഓവര്‍ മാത്രമുള്ള ഏകദിനങ്ങളിലും കളിക്കാനാകുമെന്നും ഷമി പറഞ്ഞിരുന്നു.
ഫിറ്റ്നെസിനെക്കുറിച്ച് ആരും തന്നോട് ചോദിച്ചിട്ടില്ലെന്നും അങ്ങോട്ട് പറയാനായി പോകുന്നില്ലെന്നും ഷമി വ്യക്തമാക്കിയിരുന്നു. രഞ്ജി ട്രോഫിയില്‍ ഉത്തരാഖണ്ഡിനെ ബംഗാള്‍ 265 റണ്‍സിന് പുറത്താക്കിയപ്പോള്‍ നാലു വിക്കറ്റുമായാണ് ഷമി തിളങ്ങിയത്.
24.4 ഓവറില്‍ 7 മെയ്ഡിന് അടക്കം വെറും 38 റണ്‍സ് മാത്രം വഴങ്ങിയാണ് ഷമി നാലു വിക്കറ്റുകള്‍ വീഴ്ത്തിയത്. 72 റണ്‍സുമായി ഉത്തരാഖണ്ഡിന്റെ ടോപ് സ്കോററായ ക്യാപ്റ്റൻ കുനാല്‍ ചന്ദേല, എസ് സുചിത്ത്, അഭയ് നേഗി, ജേന്‍മെജെ എന്നിവരുടെ വിക്കറ്റുകളാണ് ഷമി എറിഞ്ഞിട്ടത്.
നേരത്തെ ആദ്യ ഇന്നിംഗ്സില്‍ 14.5 ഓവറില്‍ 37 റണ്‍സ് വഴങ്ങിയായിരുന്നു ഷമി മൂന്ന് വിക്കറ്റെടുത്തത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]