പുതുശ്ശേരി ∙ ഇരുമ്പുപാളികൾ ഉൾപ്പെടെയുള്ള ആക്രി സാധനങ്ങളുടെ കച്ചവടത്തിന്റെ മറവിൽ കൊച്ചി സ്വദേശിയായ വ്യവസായിയെ കബളിപ്പിച്ചു 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സഹോദരങ്ങൾ ഉൾപ്പെടെ 3 പേരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി ജംഗത്തറയിൽ ജയരാജ് (36), സഹോദരൻ വിഷ്ണു (33), കാക്കത്തോട് സ്വദേശി സുരേഷ് (59) എന്നിവരെയാണു കസബ പൊലീസ് രാത്രിയോടെ അറസ്റ്റ് ചെയ്തത്.
പുതുശ്ശേരിയിൽ പൂട്ടിക്കിടന്ന ഗോഡൗണിൽ സൂക്ഷിച്ച 400 ടൺ തൂക്കം വരുന്ന ഒരു കോടി രൂപ വിലമതിക്കുന്ന ആക്രി സാധനങ്ങൾ തരാമെന്നു പറഞ്ഞാണു മൂവരും കൊച്ചി സ്വദേശിയായ വ്യവസായിയെ സമീപിച്ചത്.
ഗോഡൗൺ ഇവരുടേതാണെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ടൺ കണക്കിനു ഇരുമ്പു പാളികൾ ഉൾപ്പെടെ വിൽപനയ്ക്കുണ്ടെന്നും ഇവർ തെറ്റിദ്ധരിപ്പിച്ചു.
ഗോഡൗണിന്റെയും ഇരുമ്പു സാമഗ്രികളുടെയും ഫോട്ടോയും ഫോണിലൂടെ വിഡിയോയും ഉൾപ്പെടെ കൊച്ചി സ്വദേശിയെ കാണിക്കുകയും ചെയ്തു.
വില ഉറപ്പിച്ച ശേഷം ഇതിന്റെ മുൻകൂർ തുകയായി 10 ലക്ഷം രൂപയും മൂവരും ചേർന്നു വാങ്ങിയെടുത്തു. എന്നാൽ, പിന്നീട് ഫോൺ ഓഫാക്കി മൂവരും മുങ്ങി.
കൊച്ചി സ്വദേശിയുടെ പരാതി ലഭിച്ചതോടെ കസബ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികൾ തമിഴ്നാട്ടിലേക്കു കടന്നിരുന്നു. ഇന്നലെ രാത്രിയോടെ 3 പേരെയും കസബ പൊലീസ് പിടികൂടി.
കസബ ഇൻസ്പെക്ടർ എം.സുജിത്ത്, എസ്ഐ എച്ച്.ഹർഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]