അഗളി ∙ അട്ടപ്പാടി ഉൾവനത്തിൽ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നു വിവരം. കൂടെ താമസിച്ചിരുന്നയാൾ പൊലീസ് കസ്റ്റഡിയിൽ.
പുതൂർ പഞ്ചായത്തിലെ ഇലച്ചിവഴി സ്വദേശി വള്ളിയമ്മയെ (45) രണ്ടു മാസമായി കാണാനില്ലെന്നു മക്കൾ പരാതിപ്പെട്ടിരുന്നു. ഒപ്പം താമസിച്ചിരുന്ന പഴനിയെ (46) കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു വനത്തിൽ വിറകും മരത്തൊലിയും ശേഖരിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടയിൽ വള്ളിയമ്മ കൊല്ലപ്പെട്ടതായും മൃതദേഹം കുഴിച്ചിട്ടതായും പൊലീസിനു വിവരം ലഭിച്ചത്.
ആഞ്ചക്കകൊമ്പ് ഉന്നതിയിൽ നിന്ന് ഏതാണ്ട് 5 കിലോമീറ്റർ ഉൾവനത്തിൽ മൃതദേഹം കുഴിച്ചിട്ടിരിക്കുന്നതായി സംശയിക്കുന്ന സ്ഥലത്തു പുതൂർ പൊലീസ് കാവൽ ഏർപ്പെടുത്തി.
ഇന്നു ഫൊറൻസിക്, റവന്യു അധികൃതരുടെ സാന്നിധ്യത്തിൽ പരിശോധന നടത്തും. ഭർത്താവ് മരിച്ചതിനു ശേഷം കുറെക്കാലമായി വള്ളിയമ്മ വനത്തോടു ചേർന്ന ആഞ്ചക്കകൊമ്പ് ഉന്നതിയിൽ പഴനിയോടൊപ്പമാണു താമസം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]