കൊല്ലം: കൊല്ലത്ത് കായലിൽ ചാടിയ യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി. കൊല്ലം ഓലയിൽകടവ് പാലത്തിൽ നിന്നാണ് കോട്ടയം കാഞ്ഞിരപള്ളി സ്വദേശിനിയായ 22 കാരി കായലിലേക്ക് ചാടിയത്.
രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സാമ്പ്രാണിക്കൊടിയിലേക്ക് സർവീസ് നടത്തുകയായിരുന്നു ജലഗതാഗത വകുപ്പ് ബോട്ടിലെ ജീവനക്കാർ പെൺകുട്ടി കായലിലേക്ക് ചാടുന്നത് കണ്ടു.
ഉടൻ തന്നെ ബോട്ടിലെ ജീവനക്കാർ കായലിലേക്ക് ചാടി യുവതിയെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. യുവതിയെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
കായലിൽ നിന്ന് യുവതിയെ രക്ഷിച്ച് ബോട്ടിലേക്ക് കയറ്റിയശേഷം ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവതിയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ പ്രവേശിപ്പിച്ചു.
യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. യുവതി കായലിലേക്ക് ചാടിയതിന്റെ കാരണം വ്യക്തമല്ല.
പൊലീസ് അന്വേഷണം തുടങ്ങി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]