ന്യൂഡൽഹി: ഡൽഹിയിൽ പാർലമെന്റ് അംഗങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടിത്തം. ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിലാണ് തീ പടർന്നത്.
അഗ്നിരക്ഷാസേന തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
ഉച്ചയ്ക്ക് 12:30 ഓടെ അപ്പാർട്ട്മെന്റിന്റെ ബേസ്മെന്റിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു.
ബേസ്മെന്റിൽ സൂക്ഷിച്ചിരുന്ന ഫർണിച്ചറുകൾ പൂർണ്ണമായും കത്തിനശിച്ചു. തീ മുകളിലേക്ക് പടർന്നതിനെ തുടർന്ന് രണ്ട് നിലകൾക്ക് വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചു.
കേരളത്തിൽ നിന്നുള്ള എംപിമാരായ ജെബി മേത്തർ, ജോസ് കെ. മാണി, ഹാരിസ് ബീരാൻ എന്നിവർ ഈ അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്.
താൻ നാലാം നിലയിലാണെന്നും അവിടെ സുരക്ഷിതമാണെന്നും ജെബി മേത്തർ newskerala.net-നോട് പറഞ്ഞു. താമസക്കാരെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചതായാണ് വിവരം.
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾ പടക്കം പൊട്ടിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]