കൊല്ലം ∙ കുട്ടികളുടെ അമിത ‘സ്ക്രീൻ ടൈം’ കുറയ്ക്കുന്നതിനായി ഫെഡറൽ ബാങ്കും മലയാള മനോരമയും ചേർന്നു നടപ്പാക്കുന്ന ‘കളിയും കാര്യവും’ ബോധവൽക്കരണ പരിപാടി അഞ്ചൽ സെന്റ് ജോർജ് സെൻട്രൽ സ്കൂൾ,അഞ്ചൽ ആനന്ദ് ഭവന് സെൻട്രൽ സ്കൂൾ എന്നിവടങ്ങളിൽ നടത്തി. അമിതമായ സ്ക്രീൻ ഉപയോഗത്തിന്റെ ദോഷങ്ങൾ, സമ്പാദ്യത്തിന്റെ ആവശ്യകത, സാമ്പത്തിക സുരക്ഷ എന്നീ വിഷയങ്ങളിലാണു കുട്ടികളെ ബോധവൽക്കരിക്കുന്നത്.
ചോദ്യോത്തര മത്സരത്തിലൂടെ കുട്ടികൾക്കു സമ്മാനങ്ങളും നൽകുന്നു.
കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളായ ചാക്യാർ കൂത്ത്, തെയ്യം എന്നിവയിലൂടെയാണു ബോധവൽക്കരണം. മാനസികാരോഗ്യ വിദഗ്ധരുടെ സെഷനുകളും ഒരുക്കിയിരുന്നു.
വിജയികൾക്ക് ഫെഡറൽ ബാങ്ക് അഞ്ചൽ ബ്രാഞ്ച് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് അനൂപ് ആന്റണി സമ്മാനങ്ങൾ നൽകി. ധനവിനിയോഗത്തെ കുറിച്ചും തട്ടിപ്പുകളെ സംബന്ധിച്ചും ഫെഡറൽ ബാങ്കിന്റെ പ്രതിനിധികൾ നയിച്ച ക്ലാസ് നടന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]