യാത്രകൾക്കായി ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ ചെക്ക്-ഇൻ സമയത്ത് പലരും പലതരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടാറുണ്ട്. അതിനാൽ ട്രിപ്പിന്റെ മൂഡ് തുടക്കത്തിൽ തന്നെ നഷ്ടമായേക്കാം.
ഇത് ഒഴിവാക്കാൻ ചെറിയ ചില കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി ചെക്ക് – ഇൻ, ചെക്ക് – ഔട്ട് സമയങ്ങളെ കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. പല ഹോട്ടലുകളും നേരത്തെ ചെക്ക് – ഇൻ, അല്ലെങ്കിൽ വൈകി ചെക്ക് – ഔട്ട് ചെയ്താൽ അധിക ചാർജുകൾ ഈടാക്കാറുണ്ട്.
എല്ലാ ഹോട്ടൽ റൂമുകളിലും വൈഫൈ, എസി, ബാൽക്കണി തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായിരിക്കണമെന്നില്ല. നിങ്ങൾക്ക് വേണ്ട
സൗകര്യങ്ങൾ റൂമിലുണ്ടോ എന്ന കാര്യം നേരത്തെ ഉറപ്പാക്കുക. ഹോട്ടലിന്റെ ലൊക്കേഷനും വളരെ പ്രധാനമാണ്.
എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവ അടുത്ത് തന്നെയുണ്ടോ എന്ന് അന്വേഷിച്ചാൽ ഹറി ബറി ഒഴിവാക്കാം. യാത്ര പദ്ധതികളിൽ മാറ്റമുണ്ടായാൽ ഫ്രീ ക്യാൻസലേഷൻ, റീഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട
കാര്യങ്ങളും നേരത്തെ ചോദിച്ചറിയണം. പലയിടത്തും റിസോർട്ട് ഫീസ്, സർവീസ് ചാർജുകൾ, ടാക്സ് എന്നിവ ഈടാക്കാറുണ്ട്.
ആദ്യം തന്നെ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുന്നത് നന്നായിരിക്കും. ബ്രേക്ക്ഫാസ്റ്റ്, വൈഫൈ, പാർക്കിംഗ് തുടങ്ങിയ സൗകര്യങ്ങളുണ്ടോ എന്ന കാര്യം മുൻകൂട്ടി ചോദിച്ചറിയണം.
ഇല്ലെങ്കിൽ ചെക്ക് – ഇൻ സമയത്ത് അധിക ചാർജുകൾ നൽകേണ്ടി വന്നേക്കാം. ഒരു ഹോട്ടൽ ബുക്ക് ചെയ്യുന്നതിന് മുമ്പ് കസ്റ്റമർ റിവ്യൂസ് പരിശോധിക്കണം.
വൃത്തിയുടെയും സുരക്ഷിതത്വത്തിന്റെയും കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ പാടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

