കൊരട്ടി ∙ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ മുത്തിയുടെ തിരുനാൾ എട്ടാമിടം ഇന്നും നാളെയും ആഘോഷിക്കും. ഇന്ന് 5.30നും 7നും 9നും 10.30നും 1.30നും 3നും 5നും 8.30നും കുർബാനയുണ്ടാകും.
ഫാ.ജോസ് മൈപ്പാൻ, ഫാ.ജോഷി കളപ്പറമ്പത്ത്, ഫാ.വാൾട്ടർ തേലാപ്പിള്ളി, ഫാ.ജോബി കുടിലിൽ,ഫാ.ഡിസ്റ്റോ കദളിക്കാട്ടിൽ, ഫാ.പോളച്ചൻ കൈത്തോട്ടുങ്കൽ എന്നിവർ കാർമികത്വം വഹിക്കും.1.30നുള്ള കുർബാന സിറോ മലങ്കര റീത്തിലായിരിക്കും. 5.30നു പ്രദക്ഷിണം ആരംഭിക്കും.
നാളെ 5.30നും 7നും 9നും 10.30നും 1.30നും 3നും 5നും 8.30നും കുർബാനയുണ്ടാകും.
ഫാ.സെനറ്റ് കാഞ്ഞിരപ്പിറമ്പിൽ, ഫാ.ബോണി കട്ടയ്ക്കകത്തൂട്ട്, ഫാ.അമൽ മാളിയേക്കൽ, ഫാ.ആന്റോ ചേരാംതുരുത്തി, ഫാ.ബാബു മുരിങ്ങയിൽ, ഫാ.ഫിലിപ്പ് കാരോട്ടുപുറം എന്നിവർ കാർമികത്വം വഹിക്കും.1.30നുള്ള കുർബാന ഹിന്ദി ഭാഷയിലായിരിക്കും. 5.30നു പ്രദക്ഷിണം നടത്തും.
തിരുനാളിന്റെ ഭാഗമായി പൈതങ്ങളുടെ സമർപ്പണം, കുട്ടികളെ എഴുത്തിനിരുത്തൽ, ചോറൂട്ട്, ജപമാല പ്രദക്ഷിണം എന്നിവ നടത്തി. മുത്തിയുടെ പ്രധാന നേർച്ചയായ പൂവൻകായ സമർപ്പിക്കാനായി ആയിരങ്ങളാണു പള്ളിയിലെത്തുന്നത്.
പതിനഞ്ചാമിടം വരെ രൂപപ്പുരയിൽ തിരുസ്വരൂപങ്ങൾ വണങ്ങാനുള്ള സൗകര്യമുണ്ടായിരിക്കും.
26നും 27നും പതിനഞ്ചാമിടം ആഘോഷിക്കും. വികാരി ഫാ. ജോൺസൺ കക്കാട്ട്, സഹ വികാരിമാരായ ഫാ.ജോമോൻ കൈപ്രമ്പാടൻ, ഫാ.അരുൺ തേരുള്ളി, ഫാ.ലിജോ കുറിയേടൻ, ട്രസ്റ്റിമാരായ ജൂലിയസ് ദേവസി വെളിയത്ത്, ജോമോൻ പള്ളിപ്പാടൻ, ജനറൽ കൺവീനർ ജിഷോ ജോസ് മുള്ളൂക്കര, ജോയിന്റ് കൺവീനർ സുനിൽ ജോസ് ഗോപുരൻ, വൈസ് ചെയർമാൻ ഡോ.ജോജോമോൻ നാലപ്പാട്ട്, ജനറൽ സെക്രട്ടറി വത്സ സണ്ണി, ജോയിന്റ് സെക്രട്ടറിമാരായ ജിനി ആന്റണി, ഡെയ്സൺ കോട്ടയ്ക്കൽ, ജസ്റ്റിൻ വർഗീസ് മൽപാൻ, ട്രഷറർ ആൽബിൻ പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണു തിരുനാൾ ചടങ്ങുകൾ നടത്തുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]