ഓയൂർ/അടൂർ ∙ ഓയൂർ വെളിയത്തു മുട്ടറ മരുതിമലയിൽ നിന്നു വീണ ഒൻപതാം ക്ലാസ് വിദ്യാർഥികളിൽ ഒരാൾ മരിച്ചു. ഒരാളെ ഗുരുതരാവസ്ഥയിൽ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 5.45 നാണു സംഭവം. അടൂർ പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയും ചെറുപുഞ്ച ദിലീപ് ഭവനിൽ ബിനുവിന്റെയും ദീപയുടെയും മകളുമായ മീനുവാണു(14) മരിച്ചത്. അടൂർ മുണ്ടപ്പള്ളി ശാലിനി ഭവനിൽ സുകുവിന്റെ മകളുമായ ശിവർണ (14) ആണു ചികിത്സയിലുള്ളത്.
ഇന്നലെ ഉച്ചമുതൽ കുട്ടികൾ മരുതിമലയിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
ഇവിടെ ഏറ്റവും ഉയരമുള്ള ഭാഗമായ കണ്ണാടിപ്പാറയുടെ മുകളിൽ അപകടകരമായ നിലയിൽ കുട്ടികൾ നിൽക്കുന്നതു ശ്രദ്ധയിൽപെട്ട പരിസരവാസിയായ വിഷ്ണുദത്ത് ജംക്ഷനിൽ എത്തി നാട്ടുകാരെയും പൂയപ്പള്ളി പൊലീസിനെയും വിവരം അറിയിച്ചൂ. എന്നാൽ ആളുകളെത്തുന്നതിന് മുൻപു കുട്ടികൾ താഴേക്കു വീഴുകയായിരുന്നു.
മീനു സംഭവസ്ഥലത്തു തന്നെ മരിച്ചു.
സാരമായി പരുക്കേറ്റ ശിവർണയെ പൊലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ സ്കൂളിൽ കലോത്സവമായിരുന്നു.
അങ്ങോട്ടു പോവുകയാണെന്നു പറഞ്ഞാണു കുട്ടികൾ വീട്ടിൽ നിന്നു പോയത്.വൈകിട്ടായിട്ടും കാണാത്തതിനെ തുടർന്നു വീട്ടുകാർ അടൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനിടെ ഒരു കുട്ടിയുടെതെന്ന് കരുതുന്ന സ്കൂൾ ബാഗ് പെരിങ്ങനാട് തൃച്ചന്ദമംഗലം ക്ഷേത്രത്തിനു സമീപത്തുള്ള കടയിൽനിന്നു കണ്ടെത്തി.
ഈ ബാഗ് വൈകിട്ട് അടൂർ പൊലീസിനു കൈമാറി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]