മാവൂർ∙ ജല അതോറിറ്റിയുടെ കൂളിമാട് പമ്പിങ് സ്റ്റേഷനിൽ നിന്നു പഞ്ചായത്തിലെ വരൾച്ച ബാധിത പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പിനു നാലിടങ്ങളിൽ ചോർച്ച. ഇഎസ്ഐ ഡിസ്പെൻസറിക്കു സമീപം, മീമുള്ളാംപാറ എന്നിവിടങ്ങളിലായി മാവൂർ –കണ്ണിപറമ്പ് റോഡിൽ മൂന്നിടങ്ങളിലും കഴിഞ്ഞ ദിവസം പൈപ്ലൈൻ റോഡിൽ കൽച്ചിറ നരസിംഹ മൂർത്തി ക്ഷേത്രത്തിനു സമീപവുമാണ് ശുദ്ധജലവിതരണ പൈപ്പ് പൊട്ടിയത്.
പൈപ്പ് പൊട്ടിയ ഭാഗങ്ങളിൽ റോഡും തകർന്നിട്ടുണ്ട്. കോഴിക്കോട് നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്കും മെഡിക്കൽ കോളജിലേക്കും ശുദ്ധജലം എത്തിക്കുന്ന കാസ്റ്റ് അയേൺ പൈപ്പുകളും പ്രാദേശിക ശുദ്ധജലവിതരണ പൈപ്ലൈനുകളും പൈപ്ലൈൻ റോഡിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ പൈപ്ലൈൻ റോഡിൽ ഏതു പൈപ്പാണ് പൊട്ടിയതെന്നു വ്യക്തമായിട്ടില്ല.
ജലവിതരണ പൈപ്പ് പൊട്ടിയതിനാൽ കുടിവെള്ള വിതരണവും അവതാളത്തിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]