മഞ്ചേശ്വരം ∙ വോർക്കാടിയിൽ വീടിനു സമീപത്തെ ഷെഡിൽ സൂക്ഷിച്ച 116 കിലോ കഞ്ചാവും ഇതു കടത്താനായി ഉപയോഗിച്ച വാഹനവും പിടികൂടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മൈസൂരുവിലെ സിദ്ധഗൗഡയെയാണ് (35) മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ.
അനുപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഉപ്പള സ്വദേശികളുൾപ്പെടെ ഒന്നിലേറെപ്പേരെ കേസിൽ പിടികൂടാനുണ്ടെന്നു പൊലീസ് സൂചിപ്പിച്ചു.
കഴിഞ്ഞ 8നു പുലർച്ചെയാണു കൊടലഗമുഗർ സുള്ള്യമായിലെ ഷെഡിൽനിന്ന് ചാക്കുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും വാഹനവും പിടികൂടിയത്.പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.കഞ്ചാവ് കടത്തിന്റെ പിന്നിൽ ആരാണെന്നു പൊലീസിനു സൂചനയുണ്ടായിരുന്നു.
സംഭവത്തിനു ശേഷം പ്രതികളെന്നു സംശയിക്കുന്നവരുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. സിസിടിവി ക്യാമറയും മൊബൈൽ ഫോൺ ലൊക്കേഷൻ ഉൾപ്പെടെ പരിശോധിച്ചതിനു ശേഷമാണ് പ്രതിയിലേക്കെത്തിയത്.
ഒഡീഷയിൽ നിന്നാണു കഞ്ചാവ് മഞ്ചേശ്വരത്തെത്തിച്ചതെന്നും ഇതിനു മുൻപും കഞ്ചാവ് കടത്തിയിരുന്നതായും പ്രതി പൊലീസിനു മൊഴി നൽകി.
അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ്ഭരത് റെഡ്ഡിയുടെ നിർദേശ പ്രകാരം എഎസ്പി ഡോ.എം.നന്ദഗോപന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്ഐമാരായ രതീഷ് ഗോപി, കെ. നാരായണൻ നായർ, എഎസ്ഐ സി.വി.ഷാജു എന്നിവരും ഉണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]