കൊടുങ്ങല്ലൂർ ∙ ദേശീയപാത നിർമാണത്തിനു വേണ്ടി പുല്ലൂറ്റ് കനോലി കനാൽ, കാഞ്ഞിരപ്പുഴ എന്നിവിടങ്ങളിൽ ആശങ്ക ഒഴിയാതെ മണ്ണെടുപ്പ്. മണൽവാരുന്നതു നിർത്താൻ നിർദേശം നൽകിയെങ്കിലും ഒരാഴ്ചയ്ക്കു ശേഷം വീണ്ടും പാലത്തിനു സമീപത്തു നിന്നു മണ്ണെടുപ്പ് തുടരുകയാണ്.
കനോലി കനാലിൽ പുല്ലൂറ്റ് പാലത്തിനു സമീപത്താണ് മണ്ണെടുപ്പ്. വി.പി.തുരുത്തിനു പടിഞ്ഞാറ് ഭാഗത്തു നിന്നു മണ്ണെടുക്കാൻ ഒരു ഡ്രജർ കൂടി എത്തിയിട്ടുണ്ട്. ഏതാനും മാസങ്ങളായി ഇവിടെ ഒരു ഡ്രജർ ഉപയോഗിച്ചു മണ്ണെടുപ്പ് തുടരുകയാണ്.
ഇതു വി.പി.തുരുത്തിനും എടമുക്ക് – പടന്ന കര പ്രദേശത്തിനും ഗുരുതര ഭീഷണി സൃഷ്ടിക്കുമെന്ന ആശങ്കയ്ക്കിടെയാണ് പുതിയ മെഷീൻ ഉപയോഗിച്ചു മണലൂറ്റ്.
ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാകുമെന്നു ചൂണ്ടിക്കാണിച്ചിട്ടും നടപടിയില്ലെന്നു സൂചന നൽകി എടമുക്ക് പയ്യാക്കൽ പണിക്കവീട്ടിൽ ഖാലിദ് കലക്ടർക്ക് പരാതി നൽകി. വി.പി.തുരുത്തിനു സമീപം എടമുക്ക് ഭാഗത്തു കരയിൽ മണൽ ശേഖരിക്കുന്നുണ്ട്. ഇവിടെ നിന്നു ഓരോ ദിവസം 50 ലോഡ് മണൽ ആണ് കൊണ്ടുപോകുന്നത്. അനധികൃത മണൽ കടത്തും ഖനനവും തടയാൻ ചുമതലയുള്ള റവന്യു ഉദ്യോഗസ്ഥർ ഇക്കാര്യത്തെ കുറിച്ച് അറിയില്ലെന്നാണ് മറുപടി.
മഞ്ഞനക്കാട് ഭാഗത്ത് ഡ്രജിങ് നിർത്തി
കൊടുങ്ങല്ലൂർ ∙പുല്ലൂറ്റ് മഞ്ഞനക്കാട് ഭാഗത്ത് പുഴയിൽ നിന്നുള്ള മണലെടുപ്പ് നിർത്തി.
ജനകീയ പ്രതിഷേധത്തെ തുടർന്നു വി.ആർ.സുനിൽ കുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ കരാർ കമ്പനിയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് മണലെടുപ്പ് നിർത്താൻ തീരുമാനിച്ചത്. പ്രദേശത്തു വലിയ പ്രതിഷേധം ഉയർന്നതോടെ ആണ് കൗൺസിലർ അനിത ബാബു, ടി.എ.നൗഷാദ്, ഇ.എസ്.സഗീർ, പി.ജെ.ഹഫ്സത്ത്, ബാബു കെ.മേനോൻ, അഷിത റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.
മണ്ണെടുപ്പ് തടയണം
കൊടുങ്ങല്ലൂർ ∙ കനോലി കനാലിലെ മണ്ണെടുപ്പ് തടയണമെന്ന് പുല്ലൂറ്റ് മേഖല കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു.
പുല്ലൂറ്റ് പാലം കാലപ്പഴക്കത്താൽ ശോചനീയാവസ്ഥ നേരിടുന്നതിനാൽ പുഴയിലെ മണ്ണെടുപ്പ് ദൂരവ്യാപക നാശം വിതയ്ക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]