ഇന്ന്
∙ അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. ∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന് വിലക്ക്
വൈദ്യുതി മുടക്കം
ആലപ്പുഴ∙ ടൗൺ സെക്ഷനിലെ മുന്നോടി നോർത്ത്,ഏണിപ്പാലം എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ പള്ളിമുക്ക് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 6 വരെയും ഫോക്കസ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ ഒന്ന് വരെയും വൈദ്യുതി മുടങ്ങും. അമ്പലപ്പുഴ ∙ മൂടാമ്പാടി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
മാരാരിക്കുളം∙കെഎസ്ഇബി കലവൂർ സെക്ഷന്റെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ ഐടിസി വെസ്റ്റ്,കനാൽ,ഗീതാ മണിമണ്ഡപം,അസാപ്, ഐടിസി ഈസ്റ്റ്,സിസിആർഐ,മാടത്തിങ്കര,പറവയ്ക്കൽ കരി എന്നീ ട്രാൻസ്ഫോമറുകളിലും 9 മുതൽ 11 വരെ കലവൂർ സൗത്ത്,മാവേലി,ചെറിയ കലവൂർ,റജിസ്ട്രാർ ഓഫിസ്,പാർവതി ഐസ് ട്രാൻസ്ഫോമറുകളിലും വൈദ്യുതി മുടങ്ങും.
കായംകുളം∙ ഓച്ചിറ, കായംകുളം സബ്സ്റ്റേഷനുകളിൽ നിന്നുള്ള എല്ലാ 11 കെവി ഫീഡറുകളിലെയും വൈദ്യൂതി വിതരണം നാളെ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ മുടങ്ങും. കായംകുളം ടൗൺ, കൃഷ്ണപുരം, കൊപ്രാപ്പുര, സ്പിന്നിങ് മിൽ, കരീലകുളങ്ങര, എരുവ, മാവിലേത്ത്, പെരുമ്പള്ളി, മുതുകുളം, കണ്ടല്ലൂർ, ഹൈവേ, ചൂളത്തെരുവ്, അമൃത, ഓച്ചിറ ടൗൺ, ദേവികുളങ്ങര, അഴീക്കൽ, ക്ലാപ്പന, ചങ്ങൻകുളങ്ങര എന്നിവിടങ്ങളിലാണ് വൈദ്യൂതി മുടങ്ങുക.
തൊഴിൽ മേള
വെണ്മണി ∙ പഞ്ചായത്ത് വികസന സദസ്സിനോടനുബന്ധിച്ചുള്ള തൊഴിൽമേള ഇന്നു 3നു കല്യാത്ര ഗവ.ജെബി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
9947473537. ചാരുംമൂട്∙ താമരക്കുളം പഞ്ചായത്ത് വികസനസദസും തൊഴിൽ മേളയും ഇന്നും നാളെയും പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.
ഇന്ന് 11ന് വികസന സദസ് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു അധ്യക്ഷത വഹിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]