വൈദ്യുതി മുടക്കം
പുതുപ്പള്ളി ∙ മുക്കാട്, ചൂരക്കുറ്റി, പയ്യപ്പാടി ഡോൺബോസ്കോ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കടുത്തുരുത്തി ∙ കടുത്തുരുത്തി ടൗൺ, ആയാംകുടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
കല്ലറ ∙ പുത്തൻപള്ളി, കല്ലറ ടൗൺ, വെച്ചൂർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പ്രോജക്ട് അസിസ്റ്റന്റ്
കോട്ടയം ∙ ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിലെ പ്ലാന്റ് പതോളജി ഡിവിഷനിൽ പ്രോജക്ട് അസിസ്റ്റന്റിനെ (ഫൊട്ടോഗ്രഫി) താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തുന്നു. ഇലക്ട്രോണിക് മീഡിയയിൽ (ഫിലിം മേക്കിങ്) ബിരുദം, ബന്ധപ്പെട്ട
വിഷയത്തിൽ 3 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം. ഒക്ടോബർ ഒന്നിന് 32 വയസ്സ് കവിയരുത്.
താൽപര്യമുള്ളവർ പുതുപ്പള്ളിയിലുള്ള ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിലെ ഡയറക്ടർ ഓഫ് റിസർച് മുൻപാകെ 22ന് രാവിലെ 9.30ന് എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും എത്തണം. വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ കൊണ്ടുവരണം.
ഫോൺ: 04812353311. അധ്യാപക ഒഴിവ് തലയോലപ്പറമ്പ് ∙ വൈക്കം മുഹമ്മദ് ബഷീർ സ്മാരക വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി (പാർട്ട് ടൈം) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യരായ ഉദ്യോഗാർഥികൾ 21ന് രാവിലെ 10. 30ന്
സീറ്റൊഴിവ്
കോട്ടയം ∙ എംജി സർവകലാശാലയിലെ ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട് ടേം പ്രോഗ്രാംസ് നടത്തുന്ന ഹ്രസ്വകാല പ്രോഗ്രാമായ പിജി ഡിപ്ലോമ ഇൻ ഡേറ്റ ആൻഡ് ബിസിനസ് അനലിറ്റിക്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
യോഗ്യത: ബിരുദം (പ്ലസ്ടു തലത്തിൽ കണക്ക്/സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചിരിക്കണം). 8078786798, 04812733292, dasp.mgu.ac.in
നേത്രചികിത്സ ക്യാംപ്
കുമരകം ∙ സെന്റ് മാർക്സ് അത്മായ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ 19ന് 10 മുതൽ ഒന്ന് വരെ ഉണ്ണിമാന്തറ പള്ളിയിൽ സൗജന്യ നേത്രചികിത്സ ക്യാംപും കേൾവി പരിശോധനയും നടക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]