എടത്വ ∙ പാലൂട്ടിയ കൈകളെ പാമ്പിൽനിന്നു രക്ഷിച്ച ഹീറോയാണിപ്പോൾ റോക്കി എന്ന നായ. തന്റെ ഉടമയെ മൂർഖനിൽനിന്നു രക്ഷിക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റ നായ അവശ നിലയിൽ ആയെങ്കിലും അടിയന്തര ശുശ്രൂഷ നൽകിയതിനാൽ ജീവൻ രക്ഷിക്കാനായി.
പച്ച തോട്ടുകടവിൽ തുഷാരയുടെ ജീവൻ രക്ഷിക്കുന്നതിനിടെയാണു റോക്കി എന്ന നായയ്ക്കു മൂർഖൻ പാമ്പിന്റെ കടിയേറ്റത്. കടിയേറ്റെങ്കിലും പാമ്പിന്റെ തല രണ്ടായി കടിച്ചു മുറിച്ച ശേഷമാണു റോക്കി പിന്മാറിയത്.
അപ്പോഴേക്കും നായ തളർന്നു വീഴുകയായിരുന്നു.
വിദേശത്തുനിന്നും വരുന്ന ഭർത്താവ് സുബാഷ് കൃഷ്ണയെ കൂട്ടിക്കൊണ്ടുവരാൻ നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പുറപ്പെടുന്നതിനു വേണ്ടി പുറത്തേക്ക് ഇറങ്ങുമ്പോഴാണു ഭിത്തിയോടു ചേർന്നു കിടന്ന നാലടിയോളം നീളമുള്ള മൂർഖൻ പാമ്പ് പത്തി വിടർത്തി തുഷാരയെ കൊത്താൻ ആഞ്ഞത്. ഇതു കണ്ട
നായ പാമ്പിന്റെ മുകളിലേക്കു ചാടിവീഴുകയായിരുന്നു. ഏറെ നേരത്തെ മൽപിടിത്തത്തിനിടെ മൂന്നു പ്രാവശ്യം നായയ്ക്കു കൊത്തു കിട്ടി.
ഇതിനിടെ പാമ്പിനെ വകവരുത്തിയ നായ കുഴഞ്ഞു വീഴുകയായിരുന്നു.
സംഭവം അറിയിച്ചതോടെ നെടുമ്പാശേരിയിലേക്ക് എത്തേണ്ടെന്നും നായയെ രക്ഷിക്കാൻ വേണ്ടതു ചെയ്യാനും സുബാഷ് പറഞ്ഞു. ഇതോടെ തുഷാര കളർകോട് വെറ്ററിനറി ആശുപത്രിയിലെ ഡോ.
മേരിക്കുഞ്ഞിന്റെ നിർദേശ പ്രകാരം റോക്കിയെ ഹരിപ്പാട്ട് മൃഗാശുപത്രിയിൽ എത്തിച്ചു. അപകട
നിലയിലായതിനാൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവല്ല മഞ്ഞാടിയിലെ വെറ്റ്സ് ആൻഡ് പെറ്റ്സ് മൾട്ടി നാഷനൽ ആശുപത്രിയിൽ എത്തിച്ചു. സർജൻ ഡോ. ബിബിൻ പ്രകാശിന്റെ നേതൃത്വത്തിൽ ഡോ.
സിദ്ധാർഥ്, ഡോ. നിമ, ഡോ.
ലിറ്റി എന്നിവരുടെ ശ്രമഫലമായി ജീവൻ വീണ്ടെടുക്കുകയായിരുന്നു. ഇതിനിടെ സുബാഷ് നെടുമ്പാശേരിയിൽ നിന്നു നേരെ തിരുവല്ലയിൽ എത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]