മുംബൈ∙ ഹിന്ദു പെൺകുട്ടികൾ അപരിചിതരുടെ ജിമ്മിൽ പോകരുതെന്നും വീട്ടിലിരുന്ന് യോഗ ചെയ്യണമെന്നുമുള്ള വിവാദ പരാമർശവുമായി
എംഎൽഎ. പെൺകുട്ടികളെ വഴിതെറ്റിക്കാനും വഞ്ചിക്കാനും ചിലർ ഗൂഢാലോചന നടത്തുന്നുണ്ടെന്നും അതുകാരണമാണ് ജിമ്മിൽ പോകരുതെന്നു പറയുന്നതെന്നും മഹാരാഷ്ട്ര എംഎൽഎ ഗോപിചന്ദ് പഠ്ലാക്കർ പറഞ്ഞു.
ബീഡിൽ നടന്ന ഒരു പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു പഠ്ലാക്കർ
‘വലിയൊരു ഗൂഢാലോചന നടക്കുന്നത്. അത് നന്നായി മനസ്സിലാക്കണം.
നന്നായി സംസാരിക്കുന്നവരെയും പെരുമാറുന്നവരെയും പെട്ടെന്ന് വിശ്വസിക്കരുത്. ജിമ്മിലെ ട്രെയ്നർമാരെ ശ്രദ്ധിക്കണം.
വീട്ടിൽ ജിമ്മിൽ പോകുന്ന യുവതികളുണ്ടെങ്കിൽ അവരെ ഉപദേശിക്കണം. പെൺകുട്ടികൾ വീട്ടിലിരുന്ന് യോഗ ചെയ്താൽ മതി.
ജിമ്മിൽ പോകേണ്ട ആവശ്യമില്ല.
കാരണം, ജിമ്മിലുള്ളവർ നിങ്ങളെ വഞ്ചിക്കും. നിങ്ങളോട് അനീതി കാണിക്കും’–പഠ്ലാക്കർ പറഞ്ഞു.
കോളജുകളിൽ ഐഡന്റിറ്റി കാർഡില്ലാതെ വരുന്നവരെ തടയണമെന്നും അവരെ അകത്തേക്ക് വിടരുതെന്നും പഠ്ലാക്കർ കൂട്ടിച്ചേർത്തു. ഇതാദ്യമല്ല, പഠ്ലാക്കർ വിവാദ പ്രസ്താവനകൾ നടത്തുന്നത്.
സെപ്റ്റംബറിൽ എൻസിപി–എസ്പി നേതാവ് ജയന്ത് പട്ടീലിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയത് വലിയ വിവാദമായിരുന്നു.
(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം ചിത്രം @1776General_ എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]