ബുഡാപെസ്റ്റ് (ഹംഗറി) ∙ യുഎസ് പ്രസിഡന്റ്
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ആതിഥ്യമരുളാൻ ശേഷിയുള്ള യൂറോപ്പിലെ ഏക രാജ്യം ഹംഗറിയാണെന്ന് പ്രധാനമന്ത്രി വിക്ടർ ഒർബാൻ. ‘ഇത്തരമൊരു കൂടിക്കാഴ്ച നടത്താൻ കഴിയുന്ന യൂറോപ്പിലെ ഏക സ്ഥലമാണ് ബുഡാപെസ്റ്റ്.
ഹംഗറി സമാധാന പക്ഷത്തുള്ള ഏക രാജ്യമായതുകൊണ്ടാണിത്. മൂന്നു വർഷമായി, സ്ഥിരമായും പരസ്യമായും ഉച്ചത്തിലും സമാധാനത്തിനുവേണ്ടി വാദിച്ച ഏക രാജ്യം ഹംഗറിയാണ്.’ – വിക്ടർ ഒർബാൻ പറഞ്ഞു.
ട്രംപിന്റെ വിശ്വസ്തനായ ഓർബൻ, യൂറോപ്യൻ യൂണിയനിൽ അംഗങ്ങളായ രാജ്യങ്ങളിൽ പുട്ടിന്റെ ഏറ്റവും അടുത്ത പങ്കാളിയായി കണക്കാക്കപ്പെടുന്നയാളുമാണ്. സംസാരിച്ചെന്നു വ്യക്തമാക്കിയ വിക്ടർ ഒർബാൻ എന്നാൽ ഫോൺ സംഭാഷണത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല.
ട്രംപ് – പുട്ടിൻ കൂടിക്കാഴ്ചയ്ക്കുള്ള തയാറെടുപ്പുകൾ ഊർജിതമായി മുന്നോട്ട് പോകുകയാണെന്നും വിക്ടർ ഒർബാൻ പറഞ്ഞു. ഹംഗറിയിലെ ബുഡാപെസ്റ്റിൽ പുട്ടിനുമായി രണ്ടാഴ്ചയ്ക്കകം കൂടിക്കാഴ്ച ചർച്ച നടത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
യുക്രെയ്ൻ പ്രധാനമന്ത്രി വൊളോഡിമിർ സെലെൻസ്കിയുമായി വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായി പുട്ടിനുമായി ഫോണിൽ സംസാരിച്ച ശേഷമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. യുക്രെയ്നിലെ സമാധാനത്തിനായി ഓഗസ്റ്റിൽ അലാസ്കയിൽ ട്രംപ്–പുട്ടിൻ ഉച്ചകോടി നടന്നിരുന്നു.
അതിന്റെ തുടർച്ചയായാണ് ഹംഗറി കൂടിക്കാഴ്ച.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]