തളിപ്പറമ്പ് ∙ കഴിഞ്ഞ ദിവസമുണ്ടായ അഗ്നിബാധയിൽ നശിച്ച കെ.വി.കോംപ്ലക്സിലെ 50ൽ അധികം മുറികളും കെട്ടിടവും ഒറ്റരാത്രി കൊണ്ടു ശുചീകരിച്ച് ലീഗിന്റെ നേതൃത്വത്തിലുള്ള വൈറ്റ് ഗാർഡ് പ്രവർത്തകർ. കഴിഞ്ഞദിവസം വൈകിട്ട് 6നു നാൽപതോളം വൈറ്റ് ഗാർഡ് പ്രവർത്തകരും യൂത്ത് ലീഗ് പ്രവർത്തകരും ചേർന്ന് ആരംഭിച്ച ശുചീകരണപ്രവൃത്തി ഇന്നലെ പുലർച്ചെ ആറു മണിയോടെ പൂർത്തിയായി. 3 നിലകളിലായുള്ള കെട്ടിടത്തിലെ 50ൽ അധികം മുറികളുടെ ഇരുമ്പ് ഷട്ടറുകൾ ഉൾപ്പെടെ അഗ്നിബാധയിൽ നശിച്ചിരുന്നു.
കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നു വീഴുകയും കടകളിൽ സ്ഥാപിച്ച ഗ്ലാസ് ഭിത്തികളും മറ്റും കനത്തച്ചൂടിൽ പൊട്ടിത്തെറിക്കുകയും ചെയ്തു.
ഇവയിൽ പ്ലാസ്റ്റിക്, ഗ്ലാസ്, കോൺക്രീറ്റ് മാലിന്യങ്ങൾ, ആക്രി സാധനങ്ങൾ എന്നിവ വേർതിരിച്ചു നീക്കം ചെയ്തു. പത്തിലേറെ ലോറികളിലായാണ് ഇത്തരം മാലിന്യങ്ങൾ കൊണ്ടുപോയത്.
നഗരസഭയുടെ കണ്ടിൻജന്റ് ജീവനക്കാരും പ്രവർത്തനത്തിൽ പങ്കുചേർന്നു.
നഗരസഭാധ്യക്ഷ മുർഷിദ കൊങ്ങായി, ഉപാധ്യക്ഷൻ കല്ലിങ്കീൽ പത്മനാഭൻ, സ്ഥിരസമിതി അധ്യക്ഷൻ പി.പി.മുഹമ്മദ് നിസാർ, കൗൺസിലർമാരായ സി.സിറാജ്, പി.സി.നസീർ, സി.വി.ഗിരീശൻ, കെ.രമേശൻ, സി.പി.മനോജ്, സുരേഷ്ബാബു, നഗരസഭാ സെക്രട്ടറി കെ.പി.സുബൈർ എന്നിവർ നേതൃത്വം നൽകി.
വൈറ്റ് ഗാർഡ് വൊളന്റിയർമാർക്കു സംസ്ഥാന വൈസ് ക്യാപ്റ്റൻ സയിദ് പന്നിയൂർ, മണ്ഡലം കോഓർഡിനേറ്റർ ജാഫർ ഓലിയൻ, വൈസ് ക്യാപ്റ്റൻ ഹനീഫ് മദ്രസ, മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ.വി.മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി കെ.മുഹമ്മദ് ബഷീർ, യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ.പി.നൗഷാദ്, ജനറൽ സെക്രട്ടറി എൻ.എ.സിദ്ധിഖ്, സി.പി.നൗഫൽ എന്നിവർ നേതൃത്വം നൽകി. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]