പഴയങ്ങാടി∙ മാട്ടൂൽ സെൻട്രൽ സ്ട്രീറ്റ് നമ്പർ 23 സിയിലെ സി.എം.കെ.അഫ്സത്തിന്റെ വീട്ടിൽനിന്ന് 20 പവൻ സ്വർണാഭരണവും 6 ലക്ഷം രൂപയും മോഷണം പോയ സംഭവത്തിൽ പഴയങ്ങാടി പൊലീസ്, വിരലടയാള വിദഗ്ധർ ഡോഗ് സ്ക്വാഡ് എന്നിവർ ഇന്നലെ പരിശോധന നടത്തി. അഫ്സത്തിന്റെ ഭർത്താവ് ചികിത്സയ്ക്കായി തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പോയിരുന്നു. വീട്ടിൽ ആരുമില്ലാത്തതുകൊണ്ട് അഫ്സത്ത് സമീപത്ത് താമസിക്കുന്ന സ്ത്രീയോടൊപ്പം അടുത്ത വീട്ടിൽപോയ സമയത്താണ് മോഷണം നടന്നതെന്ന് വീട്ടുകാർ പറയുന്നത്.
വീടിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
വീടിനും ചുറ്റും അടുത്തടുത്തായി ഒട്ടേറെ വീടുകളുള്ളതുകൊണ്ട് പുറമെനിന്ന് വന്ന് പകൽ സമയത്ത് മോഷണം നടത്താൻ കഴിയില്ലെന്നും നിഗമനമുണ്ട്. പൊലീസ് നായ മണം പിടിച്ച് വീടിന്റെ അടുക്കള ഭാഗം വരെയാണ് പോയത്.
പുറത്തുനിന്ന് പൂട്ടിയ വീടിനകത്ത് മോഷ്ടാവ് എങ്ങനെ പ്രവേശിച്ചെന്നും അടുക്കള വാതിൽ വഴിയാണ് മോഷ്ടാവ് പോയതെന്നുമുള്ള കാര്യങ്ങൾ അന്വേഷണത്തെ മുൾമുനയിലാക്കിയിട്ടുണ്ട്.
വീടിനകത്തെ മുറി, അലമാര, മേശ എന്നിവയുടെ താക്കോൽക്കൂട്ടം വയ്ക്കുന്ന സ്ഥലം കൃത്യമായി നേരത്തെ മനസ്സിലാക്കിയായിരുന്നു അരമണിക്കൂറിനുള്ളിലെ മോഷണം. പഴയങ്ങാടി എസ്ഐ കെ.സുഹൈലിനാണ് അന്വേഷണച്ചുമതല. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]