കണ്ണൂർ ∙ കണ്ണപുരം കീഴറയിൽ വീട്ടിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് കേസിലെ അഞ്ചാം പ്രതിയെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഏഴക്കാട് മുണ്ടൂർ സ്വദേശി സ്വാമിനാഥനെയാണ് (64) കണ്ണപുരം പൊലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കേസിലെ പ്രതികളായ അനൂപ് മാലിക്ക്, അനീഷ്, റാഹിൽ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴികളും മൊബൈൽ വിവരങ്ങളും ബാങ്ക് ഇടപാടുകളുടെ വിവരങ്ങളും ആസ്പദമാക്കിയാണ് സ്വാമിനാഥനിലേക്ക് അന്വേഷണം എത്തിയത്.
സ്ഫോടക വസ്തുക്കൾ എത്തിക്കുന്നതിന് സഹായം ചെയ്തത് ഇയാളാണെന്നാണു കരുതുന്നത്.
ഓഗസ്റ്റ് 30ന് പുലർച്ചെ 1.50ന് കണ്ണപുരം കീഴറയിലെ വാടക വീട്ടിലാണു സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീട് പൂർണമായി തകരുകയും വീട്ടിലുണ്ടായിരുന്നയാൾ മരിക്കുകയും ചെയ്തു.
സമീപത്തെ വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കളാണ് പൊട്ടിയത്.
ഉത്സവത്തിനും മറ്റും വിൽക്കാൻ ശേഖരിച്ച സ്ഫോടക വസ്തുക്കളാണ് പൊട്ടിയതെന്നാണു പ്രതികൾ മൊഴി നൽകിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]