കുവൈത്ത് സിറ്റി: കുവൈത്തിൽ ഫിലിപ്പീനോ യുവതി ഡാഫ്നി നക്കലബാനെയെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിക്ക് 14 വർഷം തടവ്. കുവൈത്ത് കോടതിയാണ് ശിക്ഷ വിധിച്ചത്.
കേസിലെ മറ്റു മൂന്ന് കൂട്ടുപ്രതികൾക്കും ശിക്ഷ ലഭിച്ചതായി ഫിലിപ്പീൻസ് മൈഗ്രൻ്റ് വർക്കേഴ്സ് ഡിപ്പാർട്ട്മെൻ്റ് സെക്രട്ടറി ഹാൻസ് ലിയോ കാക്ഡാക് സ്ഥിരീകരിച്ചു. 2024 ഡിസംബർ 31-ന് ജഹ്റ ഗവർണറേറ്റിലെ സാദ് അൽ അബ്ദുള്ളയിലുള്ള തൊഴിലുടമയുടെ വീട്ടുപറമ്പിലാണ് ഡാഫ്നിയുടെ മൃതദേഹം കണ്ടെത്തിയത്.
2024 ഒക്ടോബറിൽ യുവതിയുമായി ബന്ധം നഷ്ടപ്പെട്ടതോടെ, ഇവരുടെ രണ്ടാമത്തെ തൊഴിലുടമയാണ് ഡാഫ്നിയെ കാണാനില്ലെന്ന് അധികൃതരെ അറിയിച്ചത്. 2019 മുതൽ കുവൈത്തിൽ ജോലി ചെയ്തുവരികയായിരുന്നു കൊല്ലപ്പെട്ട
ഡാഫ്നി. ക്രിമിനൽ പശ്ചാത്തലമുള്ള ഒരു കുവൈത്തി പൗരനാണ് കേസിലെ പ്രധാന പ്രതിയെന്നും ഇയാൾ കുറ്റസമ്മതം നടത്തിയിരുന്നതായും ഫിലിപ്പീൻസ് വിദേശകാര്യ വകുപ്പ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]