അറബ് ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമായി അറിയപ്പെടുന്ന ഷാർജയിലെ റോളയിൽ, മലയാളികളുടെ പ്രിയപ്പെട്ട ദുബായിലെ കരാമയിൽ, അബുദാബിയുടെ വ്യാവസായിക കേന്ദ്രമായ മുസഫയിൽ, ആയിരങ്ങളെ സാക്ഷിനിർത്തി, ആരാധകരുടെ ആവേശത്തിമിർപ്പിൽ വിൻസ്മെരയുടെ യുഎഇയിലെ മൂന്ന് ഷോറൂമുകൾ, ബ്രാൻഡ് അംബാസഡർ മോഹൻലാൽ ഉദ്ഘാടനം ചെയ്തു.
ആയിരക്കണക്കിന് ആരാധകരും ഉപഭോക്താക്കളും തിങ്ങി നിറഞ്ഞ വർണ്ണാഭമായ ചടങ്ങിൽ വിൻസ്മെര ഗ്രൂപ്പ് ചെയർമാൻ ദിനേശ് കാമ്പ്രത്ത്, വൈസ് ചെയർമാൻ അനിൽ കാമ്പ്രത്ത്, മാനേജിങ് ഡയറക്ടർ മനോജ് കാമ്പ്രത്ത്, എക്സിക്യൂട്ടീവ് ഡയറക്ടർ കൃഷ്ണൻ കാമ്പ്രത്ത് എന്നിവരും ബിസിനസ്സ് പ്രമുഖരും മറ്റു പ്രമുഖ വ്യക്തികളും സംബന്ധിച്ചിരുന്നു.
ആഭരണ രൂപകൽപ്പനയുടെ അവിസ്മരണീയവും നൂതനവുമായൊരു അനുഭവമാണ് വിൻസ്മെര ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. റോള – ഷാർജ, കരാമ സെന്റർ- ദുബായ്, മുസഫ-അബുദാബി എന്നിവിടങ്ങളിലെ ഷോറൂമുകളുടെ ഓരോ ഇടവും ഓരോ ഡിസൈനും, ആകെ അന്തരീക്ഷവും ഉപഭോക്താക്കൾക്ക് മികച്ച സേവനാനുഭവം സമ്മാനിക്കണമെന്ന താത്പര്യം മനസ്സിൽ വെച്ചുകൊണ്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
‘MANTRA’ ബ്രാൻഡ് ശേഖരത്തിലെ പരമ്പരാഗത പൈതൃക ഡിസൈനുകളിൽ നിന്ന് തുടങ്ങി, ‘TIYA’ യിലെ 18 കാരറ്റ് ഡെയ്ലി വെയർ കളക്ഷൻസും, ‘DZIRE’ -ലെ ഡയമണ്ട് ആഭരണങ്ങളും, ‘TYOHAARA’ ലെ പോൾകി ഡിസൈനർ ജ്വല്ലറിയും ഷോറുമിൽ ഒരുക്കിയിരിക്കുന്നു. ഓരോ വ്യക്തിക്കും, ഓരോ അഭിരുചിക്കും ഒരു ആഭരണമുണ്ട്.
ട്രെഡിഷനും മോഡേണിറ്റിയും സംയോജിപ്പിച്ച അപൂർവ്വ ഡിസൈൻ ആഭരണങ്ങളും ഈ ഷോറൂമുകളുടെ പ്രത്യേകതയാണ്. ഈ വൈവിധ്യമാർന്ന ആഭരണങ്ങൾ യുഎഇയിലെ ജ്വല്ലറി മേഖലയിൽ പുതിയൊരു തരംഗം തന്നെ സൃഷ്ടിക്കും.
ഒരു പുതിയ ജ്വല്ലറി സംസ്കാരത്തിന് തുടക്കമിടുകയാണ് വിൻസ്മെര ജുവൽസ്.
കാലാതീതമായ രൂപകൽപ്പനയും, നിർമ്മാണ വൈദഗ്ധ്യവും കൂടിച്ചേർന്ന് വിൻസ്മെര യുഎഇയിലെ ആഭരണപ്രിയർക്ക് ആവേശഭരിതമായ ഒരു ജ്വല്ലറി ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കും. ട്രഡീഷണൽ ജ്വല്ലറി, ഡയമണ്ട്സ്, പോൾകി, കുന്ദൻ, പ്രഷ്യസ് ജെം സ്റ്റോൺ, പ്ലാറ്റിനം എന്നിവയുടെ പ്രത്യേകമായ ശേഖരങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന ഈ ഷോറൂമുകൾ പ്രബുദ്ധരായ ഉപഭോക്താക്കൾക്കുള്ള സമാനതകളില്ലാത്ത ഒരു ബ്രാൻഡിന്റെ സമ്മാനമാണ്.
പാരമ്പര്യവും ആകർഷണീയതയും ചേർന്ന് ആഭരണ രൂപകൽപ്പനയിലെ അതുല്യമായ കരവിരുത് വിളിച്ചോതുന്നതാണ് ഇവിടത്തെ ഓരോ ആഭരണ ശ്രേണിയും. എല്ലാ പുതുമകളെയും ഹൃദയത്തിലേറ്റുവാങ്ങുന്ന യുഎഇയിലെ സഹൃദയരായ ജനങ്ങൾക്ക് വിൻസ്മെരയുടെ ഈ സംരംഭങ്ങൾ പുത്തനുണർവ് നൽകിയെന്നതും വിൻസ്മെരയെ അവരുടെ നെഞ്ചിലേറ്റിയതിനും ഹാർദ്ദമായ നന്ദി അറിയിക്കുന്നതായി വിൻസ്മെര ഗ്രൂപ്പ് ചെയർമാൻ ദിനേശ് കാമ്പ്രത്ത് അറിയിച്ചു.
പ്രിയപ്പെട്ട ലാലേട്ടന്റെ സാന്നിധ്യം വിൻസ്മെരയുടെ അപൂർവ്വ മുതൽക്കൂട്ടാണ്.
അതു നൽകുന്ന ആത്മവിശ്വാസവും ഊർജ്ജവും ചെറുതല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിൻസ്മെര ജുവൽസിന്റെ വിവിധ ശ്രേണികളിലെ ആഭരണ ഡിസൈനുകൾക്ക് ഉപഭോക്താക്കൾ നൽകിയ ആവേശകരമായ സ്വീകരണം കൂടുതൽ രാജ്യങ്ങളിലേക്ക് ബ്രാൻഡിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് തങ്ങൾക്ക് പ്രചോദനമേകുന്നതാണ്.
ആഭരണ പ്രേമികളുടെ മനസ്സിലെ ആരും കൊതിച്ചുപോകുന്ന റീട്ടെയിൽ ജ്വല്ലറി ബ്രാൻഡായി മാറാൻ ചെറിയ കാലയളവിനുള്ളിൽ വിൻസ്മെരയ്ക്ക് സാധിക്കുന്നതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നും ദിനേശ് കാമ്പ്രത്ത് കൂട്ടിച്ചേർത്തു. വിൻസ്മെരയുടെ കാലാതീതമായ ഈ യാത്രയുടെ ഭാഗമാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും, സമാനതകളില്ലാത്ത സൂക്ഷ്മതയോടെ സൃഷ്ടിക്കപ്പെടുന്ന ഈ ആഭരണങ്ങൾ യുഎഇയിലെ പ്രബുദ്ധരായ ഉപഭോക്താക്കൾക്ക് അവിസ്മരണീയമായൊരു ജ്വല്ലറി ഷോപ്പിങ്ങ് അനുഭവമായിരിക്കും വിൻസ്മെര ജുവൽസ് സമ്മാനിക്കുന്നത് എന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു.
അതുല്ല്യമായ പരിചയസമ്പത്തും, പരിജ്ഞാനവും, ആഭരണ റീട്ടെയിൽ മേഖലയിൽ ആഗോളതലത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള വിൻസ്മെര ഗ്രൂപ്പിന്റെ അടങ്ങാത്ത അഭിവാഞ്ഛയും അടുത്തറിഞ്ഞതാണ് ബ്രാൻഡിന്റെ ഭാഗമാകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം വിശദമാക്കി. ആഭരണ നിർമ്മാണത്തിലും കയറ്റുമതിയിലും പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിൻസ്മെര ഗ്രൂപ്പ്, ഇന്ത്യയിലും യുഎഇയിലുമായി ആയിരത്തിലധികം വിദഗ്ദ്ധ തൊഴിലാളികളുടെ വളരുന്ന ടീമിനൊപ്പം ആഭരണ വ്യവസായ രംഗത്ത് വിപുലമായ മുന്നേറ്റത്തിന് തയ്യാറെടുക്കുകയാണ്.
കോഴിക്കോട് പ്രവർത്തനമാരംഭിച്ച മെഗാ ഷോറൂമിന്റെ ആവേശകരമായ വൻ വിജയം നൽകിയ പ്രതീക്ഷയും ആത്മവിശ്വാസവും എന്നും ഒരു മുതൽകൂട്ടായിരിക്കും. വരുന്ന രണ്ട് മാസത്തിനുള്ളിൽ ദുബായിലെ മീന ബസാർ, അൽ ബർഷാ എന്നിവിടങ്ങളിലും കൊച്ചിയിലും പുതിയ ഷോറൂമുകൾ തുറന്ന് പ്രവർത്തനമാരംഭിക്കുമെന്നും, അങ്ങനെ ഈ വർഷം തന്നെ വിൻസ്മെരയ്ക്ക് ഏഴ് ഷോറൂമുകളുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
കേരളത്തിലങ്ങോളമിങ്ങോളവും വിവിധ ജിസിസി രാജ്യങ്ങളിലും വിൻസ്മെരയുടെ വിപുലീകരണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞതായും അധികൃതർ അറിയിച്ചു. വിൻസ്മെര ജുവൽസ് യുഎഇയിലെ ആഭരണ മേഖലയിൽ പുതിയൊരു അധ്യായത്തിനു തുടക്കം കുറിച്ചിരിക്കയാണ്.
ഇനി വരും നാളുകളിൽ വിൻസ്മെരയുടെ നവീനവും വിസ്മയകരവുമായ ഉത്പന്നങ്ങളും, പുതീയ ബ്രാഞ്ചുകളും ലോകത്തെല്ലായിടത്തും വ്യാപിക്കുമെന്ന് പ്രത്യാശിക്കാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]