ആറന്മുള എൻജിനീയറിങ് കോളജിൽ മെഗാ തൊഴിൽമേള 23ന്:
പത്തനംതിട്ട ∙ ആറന്മുള എൻജിനീയറിങ് കോളജിൽ ജില്ലാതല മെഗാ തൊഴിൽമേള 23ന്.
1,500ൽ ഏറെ ഉദ്യോഗാർഥികൾ പങ്കെടുക്കുന്ന മേളയിൽഒട്ടേറെ പ്രമുഖ കമ്പനികളുമുണ്ടാകും. ആറന്മുള എൻജിനീയറിങ് കോളജ്, വിജ്ഞാനകേരളം, പന്തളം ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ എന്നിവർ ചേർന്നാണ് മേള സംഘടപ്പിക്കുന്നത്.
മേളയിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർഥികൾക്ക് ഓൺലൈനായി റജിസ്റ്റർ ചെയ്യാം. പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനുള്ള റജിസ്ട്രേഷൻ ലിങ്ക്(https://forms.gle/xv2FCLDoaGw8ahte6) വിശദമായ വിവരങ്ങൾക്ക് 9495548856.
പ്രവേശനം ആരംഭിച്ചു
അടൂർ ∙ കെൽട്രോൺ നോളജ് സെന്ററിൽ ഫയർ ആൻഡ് സേഫ്റ്റി, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ക്ലൗഡ് കംപ്യൂട്ടിങ്, സിസിടിവി, പിജിഡിസിഎ, ഡിസിഎ, വേഡ് പ്രൊസസിങ് ആൻഡ് ഡേറ്റ എൻട്രി, ടാലി കോഴ്സുകൾക്ക് പ്രവേശനം ആരംഭിച്ചു. 9526229998.
കോഷൻ മണി
ചെന്നീർക്കര ∙ ഗവ.ഐടിഐയിൽ 2022, 2023 വർഷങ്ങളിലെ ട്രേഡുകളിൽ നിന്ന് 2024ൽ കോഴ്സ് കഴിഞ്ഞവർ കോഷൻ മണി, സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെ വാങ്ങുന്നതിന് ബാങ്ക് പാസ് ബുക്ക് പകർപ്പ് 25ന് അകം ഐടിഐയിൽ ഹാജരാക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 04682258710
സിലക്ഷൻ നാളെ
പത്തനംതിട്ട
∙ ജില്ലാ സൈക്കിൾ പോളോ അസോസിയേഷൻ ജില്ലാ ചാംപ്യൻഷിപ് സിലക്ഷൻ നാളെ 9.30ന് കോഴഞ്ചേരി മാർത്തോമ്മാ സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കും. 9400593696
ഗതാഗതം നിരോധിച്ചു
റാന്നി ∙ കലുങ്ക് നിർമാണവുമായി ബന്ധപ്പെട്ട് കൂനംകര–തോണിക്കടവ് റോഡിൽ ഗതാഗതം നിരോധിച്ചു.
തോണിക്കടവ് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ മഠത്തുംമൂഴി-പൂവത്തുംമൂട്-അറയ്ക്കമൺ ജംക്ഷനിലൂടെ പോകണമെന്നു പിഡബ്ല്യുഡി ളാഹ സെക്ഷൻ അസിസ്റ്റന്റ് എൻജീനിയർ അറിയിച്ചു.
ലൈഫ് ഗാർഡ് നിയമനം
റാന്നി ∙ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ കടവുകളിൽ ലൈഫ് ഗാർഡുമാരെ നിയമിക്കും.
18നും 40നും മധ്യേ പ്രായമുള്ള നീന്തൽ അറിയാവുന്ന പുരുഷന്മാർ 22ന് 3 മണിക്കു മുൻപ് അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]