തൃപ്രയാർ ∙ നാടിന്റെ ആരോഗ്യം സംരക്ഷിച്ച വലപ്പാട് ഗവ. ആശുപത്രിയുടെ ശതാബ്ദി ആരുമറിയാതെ കടന്നുപോകുന്നു.
1925 ഒക്ടോബർ 17ന് ചേലൂർ മനയിലെ ഇട്ടിരവി നമ്പൂതിരിയുടെ നേതൃത്വത്തിൽ 1.56 ഏക്കറിൽ സ്ഥാപിച്ച ധർമാശുപത്രി പ്രവർത്തനം തുടങ്ങിയിട്ട് ഇന്ന് 100 തികയുന്നു. താലൂക്ക് തല സൗകര്യമുള്ള ആശുപത്രിയാക്കി മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പരിഹാരമായില്ല. ഇതിനായി ഒട്ടേറെ നിവേദനങ്ങളും സമരവും നടന്നിരുന്നു. വിവിധ കാലയളവിൽ ജനപ്രതിനിധികളുടെ ഫണ്ട് ചെലവഴിച്ച് പുതിയ കെട്ടിട
സൗകര്യങ്ങൾ ഒരുക്കിയിട്ടും സാധാരണക്കാർക്ക് വിദഗ്ധ ചികിത്സയ്ക്ക് ശരാശരി 30 കിലോമീറ്റർ ദൂരെയുള്ള ചാവക്കാട്, കൊടുങ്ങല്ലൂർ, തൃശൂർ സർക്കാർ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
നിലവിൽ വിവിധ ദിവസങ്ങളിലായി ദന്ത ഡോക്ടർ ഉൾപ്പെടെ 8 ഡോക്ടർമാരുടെ സേവനമുണ്ട്. നാമമാത്രമായ കിടത്തി ചികിത്സ, കുട്ടികളുടെ വാർഡ് എന്നിവ പ്രവർത്തിക്കുന്നുണ്ട്.
ദന്തചികിത്സ, എക്സ്റേ, പരിശോധന ലാബ്, ഫാർമസി എന്നിവയും കാര്യക്ഷമമായുണ്ട്. ഡയാലിസിസ് യൂണിറ്റ്, പോസ്റ്റ്മോർട്ടം എന്നിവ തുടങ്ങാൻ ആശുപത്രിയുടെ നിലവാരത്തിൽ മാറ്റം വരേണ്ടതുണ്ടെന്ന് അധികൃതർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

