ഏനാത്ത്∙കടിക കിഴക്ക്പുറം കണ്ണൻ കുന്നിൽ ദേവീക്ഷേത്രത്തിൽ നാലമ്പലത്തിന്റെയും ശ്രീകോവിലിന്റെയും വാതിൽ കുത്തിത്തുറന്ന് മോഷണം. കഴിഞ്ഞ ദിവസം പുലർച്ചെയാണു മോഷണം.
ശ്രീകോവിലിനുള്ളിലെ വിഗ്രഹത്തിൽ കിടന്ന ഒരു പവന്റെ സ്വർണമാലയും ഒരു ഗ്രാമിന്റെ സ്വർണ താലിയും മോഷ്ടിച്ചു. ദേവസ്വം ഓഫിസിന്റെ പൂട്ട് തകർത്ത് അതിനുള്ളിൽ സൂക്ഷിച്ചിരുന്ന ഒരു പവന്റെ മാലയും പതിനേഴായിരം രൂപയും മോഷ്ടിച്ചു.
ക്ഷേത്രത്തിലെ വഞ്ചിയും ഉപദേവതാ ക്ഷേത്രത്തിനു മുന്നിൽ വച്ചിരുന്ന വഞ്ചികളും കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ചു.
രണ്ടരലക്ഷം രൂപയിലധികം നഷ്ടം നേരിട്ടതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. മോഷണം നടത്തിയ ശേഷം വഞ്ചികളും പൂട്ടുകളും ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ചു.
ഏനാത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]