മുഹമ്മ ∙ ജില്ലാ സ്കൂൾ കായികമേളയുടെ രണ്ടാംദിനത്തിലും കുതിപ്പ് തുടർന്ന് ആലപ്പുഴ ഉപജില്ല. 40 ഇനങ്ങൾ പൂർത്തിയായപ്പോൾ 19 സ്വർണവും 16 വെള്ളിയും 9 വെങ്കലവും ഉൾപ്പെടെ 152 പോയിന്റോടെയാണ് ആലപ്പുഴയുടെ കുതിപ്പ്.
147 പോയിന്റോടെ ചേർത്തലയാണു രണ്ടാം സ്ഥാനത്ത്. 27 പോയിന്റുമായി മാവേലിക്കര മൂന്നാമതുണ്ട്.
ജില്ലയിൽ 11 ഉപജില്ലകളുള്ളതിൽ 5 എണ്ണം മാത്രമാണു പോയിന്റ് നിലയിൽ രണ്ടക്കം കടന്നത്.
സ്കൂളുകളിൽ 57 പോയിന്റുമായി ആലപ്പുഴ എസ്ഡിവി ബോയ്സ് എച്ച്എസ്എസും കലവൂർ ഗവ. എച്ച്എസ്എസും ഇഞ്ചോടിഞ്ചു പോരാട്ടമാണ്.
ഏഴ് സ്വർണവും ആറ് വെള്ളിയും നാലു വെങ്കലവുമാണ് എസ്ഡിവി ബിഎച്ച്എസ്എസിന്. എട്ട് സ്വർണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവുമാണു കലവൂർ ഗവ.
എച്ച്എസ്എസിന്റെ നേട്ടം. 34 പോയിന്റുമായി ആലപ്പുഴ ലിയോ തേർട്ടീൻത് എച്ച്എസ്എസ് (അഞ്ച് സ്വർണം, രണ്ട് വെള്ളി, മൂന്ന് വെങ്കലം) മൂന്നാമതും 33 പോയിന്റുമായി (അഞ്ച് സ്വർണം, രണ്ട് വെള്ളി, രണ്ട് വെങ്കലം) ചാരമംഗലം ഗവ.
ഡിവിഎച്ച്എസ്എസ് നാലാമതും 26 പോയിന്റുമായി ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസ് (മൂന്ന് സ്വർണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം) അഞ്ചാമതുമാണ്.
സ്കോർ കാർഡ് ഉപജില്ല സ്വർണം വെള്ളി വെങ്കലം പോയിന്റ്
ആലപ്പുഴ 19 16 9 152
ചേർത്തല 19 14 10 147
മാവേലിക്കര 1 4 10 27
തുറവൂർ 1 3 6 20
ഹരിപ്പാട് 1 2 1 12
ഗ്രൗണ്ടിൽ ഇന്ന്
കലവൂർ പ്രീതികുളങ്ങര സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരങ്ങൾ. 3000 മീറ്റർ നടത്തം, 600, 800, 200 മീറ്റർ ഓട്ടം, 4*400 റിലേ എന്നിവ ഇന്നു നടക്കും.
മാറ്റിവച്ച 400 മീറ്റർ ഹർഡിൽ മത്സരങ്ങളും ഇന്നു നടക്കും.
അതിവേഗം ചാരമംഗലം
100 മീറ്റർ ഓട്ടമത്സരങ്ങളിൽ ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസിന്റെ മേൽക്കൈ.
സബ് ജൂനിയർ ആൺകുട്ടികളിൽ അർജുൻ സാജനും ജൂനിയർ ആൺകുട്ടികളിൽ ടി.എം.അതുലും സീനിയർ പെൺകുട്ടികളിൽ വി.ജെ.നവ്യയും സ്വർണം നേടി.
മഴയ്ക്കും മീതെ ആവേശപ്പോരാട്ടം
മുഹമ്മ ∙ രണ്ടാംദിനത്തിൽ വില്ലനായെത്തിയ മഴയ്ക്കും മീതെ കൗമാരക്കാരുടെ ആവേശപ്പോരാട്ടം. ഉച്ചവരെയുള്ള മത്സരങ്ങൾ ചാറ്റൽ മഴയത്താണു നടത്തിയത്.
പിന്നീടു മാനംതെളിഞ്ഞതോടെ 100, 400 മീറ്റർ ഓട്ടമത്സരങ്ങളിൽ തീപാറി. ചേർത്തല എസ്എൻ കോളജിൽ നടത്താൻ നിശ്ചയിച്ചിരുന്ന സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹൈജംപ് മത്സരങ്ങൾ മാറ്റി.
ചാട്ടത്തിന് ഉപയോഗിക്കുന്ന ബെഡ് നനയുമെന്ന ഭീതിയിൽ മഴയത്ത് ഇറക്കാത്തതാണു പ്രശ്നം. രാവിലെ മുതൽ തന്നെ തയാറെടുപ്പുകളോടെ കുട്ടികൾ മൈതാനത്ത് എത്തിയിരുന്നു.
മത്സരം മറ്റൊരു ദിവസത്തേക്കു മാറ്റിയ വിവരം ഉച്ചയ്ക്കാണ് അറിയിച്ചത്. പ്രധാനവേദിയായ മുഹമ്മ കെഇ കാർമൽ സ്കൂൾ ഗ്രൗണ്ടിൽ മഴ കാരണം മത്സരങ്ങൾ വൈകിയാണു തുടങ്ങിയത്.
വെള്ളവും ചെളിയും നിറഞ്ഞ ട്രാക്കിൽ തെന്നിവീണും കാൽവഴുതിയും പലർക്കും ചെറിയ പരുക്കുപറ്റി. ജൂനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോ മത്സരം തുടങ്ങിയപ്പോൾ തന്നെ മഴയെത്തി. ഇതിനൊപ്പം നടത്തം, ലോങ് ജംപ്, ഷോട്പുട് മത്സരങ്ങളും നടന്നു.
ലോങ് ജംപിൽ ചാടുന്നതിനിടെയും കുട്ടികൾ ഗ്രിപ്പ് കിട്ടാതെ തെന്നി. എട്ട് ട്രാക്ക് വേണ്ടിടത്ത് ആറു ട്രാക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു.
മഴയത്തു ട്രാക്ക് മാർക്ക് ചെയ്ത കുമ്മായവും അലിഞ്ഞുപോയി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]