ബാലരാമപുരം ∙ കാട്ടാക്കട റോഡിൽ തേമ്പാമുട്ടം റെയിൽവേ ക്രോസിന് സമീപം പ്രവർത്തിക്കുന്ന ബാലരാമപുരം സബ് റജിസ്ട്രാർ ഓഫിസ് നേമത്തേക്ക് മാറ്റുന്നു.
പണി പൂർത്തിയാകുന്ന റജിസ്ട്രേഷൻ കോംപ്ലക്സിലേക്കാണു മാറുന്നത്. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
ഇപ്പോൾ അമിത വാടക നൽകിയാണ് റജിസ്ട്രേഷൻ ഓഫിസ് പ്രവർത്തിക്കുന്നത്. ഇത് ബാലരാമപുരത്തുതന്നെ നിലനിർത്താനായി തേമ്പാമുട്ടം മൃഗാശുപത്രിക്ക് സമീപം ഗ്രാമപ്പഞ്ചായത്ത് സ്ഥലം അനുവദിച്ചെങ്കിലും കെട്ടിട
നിർമാണത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ ആ ശ്രമം ഉപേക്ഷിച്ചു.
തുടർന്ന് വിഴിഞ്ഞം റോഡിലെ ഹൗസിങ് ബോർഡ് കോംപ്ലക്സിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം അനുവദിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും അതിലും തീരുമാനമായില്ല.
ഇതോടെയാണ് നേമത്തേക്കു മാറ്റുന്നത്. മുൻപ് വഴിമുക്കിലെ ഒരു സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ ആധാരം എഴുത്തുകാരും വിവിധ രാഷ്ട്രീയ പാർട്ടികളും ഉൾപ്പെടെ സമരത്തിനിറങ്ങിയതോടെയാണ് ആ ശ്രമം ഉപേക്ഷിച്ചത്.
സബ് റജിസ്ട്രാർ ഓഫിസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആധാരം എഴുത്ത് ഓഫിസുകൾ വഴിമുക്കിലേക്ക് മാറ്റേണ്ടി വരുമെന്നതായിരുന്നു ആശങ്ക. ഇപ്പോൾ നേമത്തേക്ക് മാറ്റുമ്പോഴും ഇതേ ആശങ്ക നിലനിൽക്കുന്നുണ്ട്. അതിനാൽ ബാലരാമപുരത്ത് പഞ്ചായത്ത് വക മറ്റേതെങ്കിലും സ്ഥലത്ത് സ്വന്തം കെട്ടിടം നിർമിച്ച് ഓഫിസ് പ്രവർത്തിക്കണമെന്നാണ് ആവശ്യം.
നേമത്തേക്ക് ഓഫിസ് മാറ്റുന്നതോടെ വയോധികർ ഉൾപ്പെടെയുള്ള ഇടപാടുകാർക്ക് ബുദ്ധിമുട്ടാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]