ചേർത്തല∙ അർത്തുങ്കൽ ഫിഷറീസ് സ്കൂളിൽ ഇംഗ്ലിഷ് വിഷയം പഠിപ്പിക്കുന്നതിനു ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനു വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഇന്നു പൊതുജന പങ്കാളിത്തത്തോടെ വിദ്യാഭ്യാസ ജില്ലാ ഓഫിസ് ഉപരോധിക്കും.
രാവിലെ 10 മുതൽ പഞ്ചായത്തംഗം ടോമി ഏലശേരിയുടെയും സ്കൂൾ പിടിഎയുടെയും നേതൃത്വത്തിലാണ് ഉപരോധം. മത്സ്യത്തൊഴിലാളികളുടെ മക്കൾ മാത്രം പഠിക്കുന്ന അർത്തുങ്കൽ ഫിഷറീസ് സ്കൂളിൽ നിലവിൽ ഇംഗ്ലിഷ് വിഷയം പഠിപ്പിക്കുന്നതു കുറഞ്ഞ വേതനത്തിൽ കമ്യൂണിക്കേഷൻ ഇംഗ്ലിഷ് പഠിപ്പിക്കുന്നതിനു താൽക്കാലികമായി നിയമിച്ച അധ്യാപികയാണ്.
ആഴ്ചയിൽ 15 പീരിയഡ് ഇംഗ്ലിഷ് പഠനമുള്ള എല്ലാ സ്കൂളുകളിലും ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാമെങ്കിലും അർത്തുങ്കൽ സ്കൂളിൽ ഇതു നടപ്പാക്കുന്നില്ലെന്നും പിടിഎ ഭാരവാഹികൾ ആരോപിക്കുന്നു. കൊയിലാണ്ടി ഫിഷറീസ് സ്കൂളിലും ബേപ്പൂർ ഫിഷറീസ് സ്കൂളിലും തേവര ഫിഷറീസ് സ്കൂളിലും കരുനാഗപ്പള്ളി ഫിഷറീസ് സ്കൂളിലും ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിച്ചെങ്കിലും അർത്തുങ്കൽ സ്കൂളിനോടു വിവേചനം കാണിക്കുകയാണെന്നും പിടിഎ ഭാരവാഹികൾ ആരോപിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]