കാഞ്ഞങ്ങാട്∙ റെയിൽവേ സ്റ്റേഷനിൽ കോടികളുടെ വികസന പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു. ഏകദേശം 14 കോടിയുടെ വികസന പ്രവൃത്തികളാണ് റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത്.
ഇതിൽ റെയിൽവേ സ്റ്റേഷൻ റോഡിലെ ഓവുചാൽ നിർമാണം തുടങ്ങി. സ്റ്റേഷന്റെ മുൻവശത്ത് മനോഹരമായ പോർച്ച്, ടിക്കറ്റ് കൗണ്ടറിന്റെ പുനർനിർമാണം എന്നിവയും തുടങ്ങി.
ഒന്ന്, രണ്ട് പ്ലാറ്റ്ഫോമുകളിലെ മേൽക്കൂര നിർമാണവും ഉടൻ തുടങ്ങും. സ്റ്റേഷന്റെ വടക്കുഭാഗത്ത് മേൽനടപ്പാലം നിർമാണം തുടങ്ങി.
ഇതിൽ ലിഫ്റ്റ് സൗകര്യവുമുണ്ടാകും.
സ്റ്റേഷന്റെ കിഴക്ക്, പടിഞ്ഞാറു ഭാഗങ്ങളിൽ പാർക്കിങ് വിപുലീകരിക്കാനുള്ള പ്രവൃത്തിയും ഉടൻ ആരംഭിക്കും. റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെളിച്ചമൊരുക്കാൻ ഒരുകോടിയും നീക്കി വച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ റോഡ് നവീകരണവും ഓവുചാൽ നിർമാണത്തോടൊപ്പം നടക്കും.
അമൃത് ഭാരത് പദ്ധതിയിൽപെടുത്തി സ്റ്റേഷൻ വികസനം സാധ്യമാക്കണമെന്ന് ആവശ്യമുയർന്നെങ്കിലും നടന്നില്ല. ഇതിനിടയിൽ നടന്ന ജനകീയ ഇടപെടലുകൾ സ്റ്റേഷൻ വികസനത്തിന് വേഗം കൂട്ടി.
കാഞ്ഞങ്ങാട് ഡവലപ്മെന്റ് ഫോറത്തിന്റെയും പാസഞ്ചേഴ്സ് അസോസിയേഷന്റെയും ഇടപെടലും വികസനം വേഗത്തിലാക്കാൻ സഹായിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]